ഫ്യൂഷൻ വേഷവും ഭാവവും; തിരിച്ചറിയാനാകാത്ത ലുക്കിൽ പാർവതി

August 27, 2023

മലയാള സിനിമ ലോകത്ത് ഒട്ടേറെ സംഭാവനകൾ അഭിനയ പാടവത്തിലൂടെ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. വിമർശനങ്ങളെ അതിജീവിച്ച് ബോളിവുഡ് വരെ തന്റെ സാന്നിധ്യം അറിയിച്ച പാർവതി, ദേശിയ തലത്തിൽ ശ്രദ്ധേയയാണ്. ശക്തമായ അഭിപ്രായങ്ങളിലൂടെ ശ്രദ്ധനേടിയ പാർവതി ഏറെ നാളുകൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്.

ഏറ്റവും പുതിയതായി ഫ്യൂഷൻ ലുക്കിൽ നടി പങ്കുവെച്ച ചിത്രങ്ങൾ ചർച്ചയാകുകയാണ്. സാരിയും കോട്ടും മിക്സ് ആൻഡ് മാച്ച് രീതിയിൽ ധരിച്ചിരിക്കുന്നു. മേക്കപ്പും വേറിട്ടതാണ്. മൊത്തത്തിൽ മനോഹരമായ ഒരു ലുക്കിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ദേശിയ മുഖമായി പാർവതി മാറിയതോടെ ബോളിവുഡ് താരങ്ങൾക്കൊപ്പം ഒട്ടേറെ വേദികൾ പങ്കിടാൻ പാർവതിക്ക് സാധിച്ചു. അടുത്തിടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യം വഹിച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും പാർവതിയുടെ നിലപാടുകൾ തന്നെയായിരുന്നു.

Read Also: ജീവിതകാലം മുഴുവൻ നായയായി ജീവിക്കാൻ 12 ലക്ഷം രൂപ മുടക്കി; ഇനി യഥാർത്ഥ രൂപത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് യുവാവ്

അതേസമയം, 2019 ൽ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന സിനിമയിലെ പ്രകടനം പാർവതിക്ക് കരിയറിൽ തന്നെ വലിയ കയ്യടികൾ നേടിക്കൊടുത്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറഞ്ഞ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നടിക്ക് നൽകി. 

Story highlights- parvathy thiruvothu new look