ഓണാവധിയ്ക്ക് ദൂരയാത്രകൾക്ക് ഒരുങ്ങിയോ? വീടുപൂട്ടി ഇറങ്ങും മുൻപ് ഇക്കാര്യംകൂടി ഓർക്കുക!

August 24, 2023

നീണ്ട അവധിക്കാലമാണ് എത്തിയിരിക്കുന്നത്. ഓണത്തിന്റെ അവധി 28,29,30 തീയതികളിൽ ആണ് ഉദ്യോഗസ്ഥരായവർക്ക് ലഭിക്കുക. ഇതിനൊപ്പം ശനിയും ഞായറും കൂടി എത്തിയതോടെ ആളുകൾ എല്ലാവരും ദൂര യാത്രകൾ പ്ലാൻ ചെയ്തിരിക്കുകയാണ്. കുട്ടികൾക്ക് അവധി കൂടി ആയതിനാൽ വീടുംപൂട്ടി യാത്രകൾക്ക് ഒരുങ്ങുന്നവർ ആണ് ഭൂരിഭാഗവും. എന്നാൽ, ഒട്ടും സുരക്ഷിതമാക്കാതെ ഇത്രയും ദിവസം വീട് പൂട്ടി പോകാൻ പലർക്കും ആശങ്കയുണ്ടാകും. എന്നാൽ, പോലീസ് സുരക്ഷഒരുക്കാൻ ഉള്ളപ്പോൾ ഇത്തരം ആശങ്കകൾ ഇല്ലാതെ സ്വസ്ഥമായി യാത്ര പോകാം. അവധിക്കാല യാത്രയ്ക്ക്ക് ഒരുങ്ങും മുൻപ് നിങ്ങളെ ചെയ്യേണ്ടത് ഇതൊക്കയാണ്.

ഓണ അവധി തുടങ്ങുകയായി. വീട് പൂട്ടി ഉല്ലാസയാത്ര പോകുന്നവര്‍ക്ക് ആ വിവരം അറിയിക്കാന്‍ പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍-ആപ്പില്‍ സൗകര്യം ലഭ്യമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘Locked House’ സൗകര്യം വിനിയോഗിക്കാം.

Read Also: നിങ്ങളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ഉടനടി ചെയ്യേണ്ട കാര്യങ്ങൾ

യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപെങ്കിലും ആപ്പിലൂടെ വിവരം രജിസ്റ്റർ ചെയ്യണം. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയ്ക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്.

Story highlights- police helpline for the protection of house