ചുവടുകളിൽ ചാരുതയോടെ ശരണ്യ; അമ്മയ്‌ക്കൊപ്പം ചുവടുവയ്ക്കാൻ ശ്രമിച്ച് മകളും- വിഡിയോ

August 14, 2023

ബാലതാരമായി സിനിമയിലേക്ക് എത്തി അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും ശ്രദ്ധേയയായ നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശരണ്യ. ഭർത്താവ് അരവിന്ദ് കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ താരമാണ്. ഇരുവരും ചേർന്നുള്ള ടിക് ടോക്ക് വീഡിയോകൾ മുൻപ് വൈറലായിരുന്നു.

ഇപ്പോഴിതാ, ചാരുതയോടെ ചുവടുവയ്ക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ശരണ്യ. എന്നാൽ വിഡിയോയിൽ താരം മറ്റൊരാളാണ്. ശരണ്യയുടെ മകളാണ് താരം. അമ്മയുടെ ചുവടുകളും ഹസ്ത മുദ്രകളും അതേപടി അനുകരിക്കാൻ ശ്രമിക്കുകയാണ് ഈ കുഞ്ഞു മിടുക്കി. വളരെ രസകരമാണ് ഈ കാഴ്ച.

രണ്ടു മക്കളാണ് ശരണ്യക്ക്. അനന്തപദ്മനാഭനും അന്നപൂർണ്ണയും. ഡോക്ടർ അരവിന്ദാണ് ഭർത്താവ്. നൃത്തത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശരണ്യ ഇപ്പോൾ ആലപ്പുഴയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. ശരണ്യയുടെ അമ്മയും സഹോദരിയും നർത്തകിമാരാണ്. അടുത്തിടെ നടൻ സിമ്പുവിനെ ശരണ്യ ഭരതനാട്യം പഠിപ്പിക്കുന്ന ഫോട്ടോ വൈറലായിരുന്നു.

read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

ചെറുപ്പം മുതൽ സിനിമാലോകത്തും നൃത്തവേദിയിലും സജീവമാണ് ശരണ്യ മോഹൻ. മലയാള സിനിമയിൽ സഹനടിയായാണ് കൂടുതലും തിളങ്ങിയതെങ്കിലും തമിഴകത്ത് വ്യത്യസ്തമായ ഒട്ടേറെ കഥാപാത്രങ്ങൾ ശരണ്യ അവതരിപ്പിച്ചു. ഇപ്പോൾ വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത് നൃത്തലോകത്ത് സജീവമായിരിക്കുകയാണ് നടി.

Story highlights- saranya mohan and daughter cute dance performance