അസാമാന്യ മെയ്‌വഴക്കത്തോടെ ‘കാവാലാ’ ചുവടുകളുമായി സ്‌കൂൾ വിദ്യാർത്ഥികൾ- വിഡിയോ
തമന്ന ഭാട്ടിയയും രജനികാന്തും അഭിനയിക്കുന്ന ‘ജയിലർ’ എന്ന സിനിമയിലെ ഗാനം ‘കാവാല’ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. തമന്നയുടെ ചുവടുകളാണ് ആളുകളിൽ ആവേശം പകരുന്നത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഹിറ്റ് നമ്പറിനൊപ്പം അവരുടെ ചുവടുകൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കാവാലാ എന്ന ഗാനത്തിനൊത്ത് ഒരു കൂട്ടം സ്‌കൂൾ കുട്ടികൾ നൃത്തം ചെയ്യുന്ന വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 6 ദശലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു.
കൂട്ടത്തിൽ ഒരു സ്‌കൂൾ വിദ്യാർത്ഥി ‘കാവാല’ എന്ന ഗാനത്തിനൊപ്പം അനായാസമായി ചുവടുവയ്ക്കുന്നത് കാണാം. എല്ലാവരും ഈ കുട്ടിക്കൊപ്പം ചേർന്ന് ചുവടുകൾ ആവേശപൂർവ്വം പങ്കുവയ്ക്കുകയാണ്. നിരവധി ആളുകളാണ് കുട്ടിയുടെ നൃത്ത വിഡിയോ ഏറ്റെടുത്തത്. അതേസമയം, സ്‌കൂളുകൾ കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നതിൽ ഇപ്പോൾ ശ്രദ്ധചെലുത്താറുണ്ട്.
തുടർച്ചയായി ക്ലാസ് മുറികളിൽ പഠനകാര്യങ്ങൾ മാത്രമായി ഇരിക്കുന്നത് എല്ലാവർക്കും അല്പം മുഷിച്ചിലുള്ള കാര്യമാണ്. അല്പം മനസികോല്ലാസമുള്ള കാര്യങ്ങൾക്കായി സമയം ചെലവഴിക്കുന്നതിൽ തെറ്റില്ല എന്ന് എല്ലാവരും പറയാറുണ്ട്. ക്ലാസുകൾ രസകരവും ആസ്വാദ്യകരവുമാക്കാൻ നിരവധി അധ്യാപകർ ശ്രമിക്കാറുണ്ട്. ഡൽഹിയിലെ ഒരു സർക്കാർ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മനു ഗുലാത്തി, ചില ഗംഭീര നൃത്ത ചുവടുകൾകൊണ്ട് തന്റെ ക്ലാസ്സിനെ ഉജ്ജ്വലമാക്കുന്ന വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.
Story highlights- Schoolboys dance to Tamannaah’s Kaavaalaa