സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു; പ്രാർത്ഥനയോടെ പ്രിയപ്പെട്ടവർ
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്‍ സിദ്ധിഖിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയിലാണ് അദ്ദേഹം തീവ്ര പരിചരണത്തില്‍ കഴിയുന്നത്. ഏറെ നാളായി കരൾരോഗത്തെ തുടർന്ന് ചികിത്സയിലാണ് ഇദ്ദേഹം. ഇതിനൊപ്പം ന്യുമോണിയ കൂടി ബാധിച്ചതോടെ നില വഷളായി.
കരള്‍ രോഗത്തെ തുടര്‍ന്ന് നാളുകളായി അദ്ദേഹം അമൃതാ ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ട്. അതിനൊപ്പം ഇന്നലെ ഹൃദയാഘാതം കൂടി സംഭവിച്ചതോടെ നില വഷളാകുകയായിരുന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്.
Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്
നിലവില്‍ എഗ്മോ സഹായത്തോടെയാണ് സിദ്ദിഖ് ആശുപത്രിയിൽ തുടരുന്നത്. ഇന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ധിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും.
Story highlights- siddique health updates