ഉപ്പ് തിന്നു വെള്ളം കുടിക്കേണ്ട; ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കാൻ ചില മാർഗങ്ങൾ

August 11, 2023

ഭക്ഷണം പാകം ചെയ്യുമ്പോള്‍ മിക്കവര്‍ക്കും ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ചേരുവയാണ് ഉപ്പ്. അടക്കളയില്‍ ഉപ്പിന് പ്രത്യേക സ്ഥാനവുമുണ്ട്. കാരണം ഉപ്പ് ഇല്ലാത്ത അടുക്കളകള്‍ കുറവാണ്. എന്നാല്‍ ഉപ്പിന്റെ അമിതമായ ഉപയോഗം അത്ര നല്ലതല്ല. ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്ക രോഗം തുടങ്ങിയ പലവിധ രോഗാവസ്ഥകള്‍ക്കും ഉപ്പിന്റെ അമിതോപയോഗം കാരണമാകുന്നു. മാത്രമല്ല രോഗപ്രതിരോധശേഷിയെ പോലും ഉപ്പിന്റെ അമിത ഉപയോഗം മോശമായി ബാധിക്കാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രുചിയെ ബാധിക്കുമെന്നതിനാലാണ് പലരും ഉപ്പിന്റെ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കാത്തത്. എന്നാല്‍ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കാന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ചില മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

Read Also: ഗ്രാമീണതയുടെ നാട്ടുപച്ച- ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ

രുചി കൂട്ടുന്നതിനായി ഉപ്പിന് പകരം മറ്റ് ചില ചേരുവകള്‍ ഉപയോഗിക്കാം. അതായത് ലെമണ്‍ പൗഡര്‍, ഡ്രൈമാംഗോ പൗഡര്‍, കാരം സീഡിസ്, കുരുമുളക് പൊടി, ഒറിഗാനോ എന്നിവയെല്ലാം ചേര്‍ക്കാവുന്നതാണ്. അച്ചാര്‍, പപ്പടം, സോസ്, ചട്‌നി തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അംശം കൂടുതലുണ്ട്. ഇവ കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

ഭക്ഷണം ഉണ്ടാക്കുന്നതിന് ഇടയില്‍ ഉപ്പ് ചേര്‍ക്കാതിരിക്കുക. ഇതിനു പകരമായി ഏറ്റവും അവസാനം ഉപ്പ് ചേര്‍ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് ഭക്ണത്തില്‍ ഉപ്പിന്റെ അളവ് അമിതമാകാതിരിക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ ചോറ്, ദോശ, പൂരി തുടങ്ങിയവയൊക്കെ തയാറാക്കുമ്പോള്‍ ഉപ്പ് ചേര്‍ക്കാതിരിക്കുന്നതാണ് ആരോഗ്യകരം.

Story highlights-side effects of over consumption of salt