ഏഷ്യയിൽ ഏറ്റവും വലുതെന്ന വേൾഡ് റെക്കോർഡ് നേടി ശ്രീനഗറിലെ തുലിപ് ഗാർഡൻ

August 21, 2023

ശ്രീനഗറിലെ ദാൽ തടാകത്തിന് അഭിമുഖമായി സബർവാൻ പർവതനിരയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഉദ്യാനമാണ് തുലിപ് ഗാർഡൻ. ഇപ്പോഴിതാ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാർക്ക് എന്ന വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (യുകെ) ഇടംപിടിച്ചിരിക്കുകയാണ്. ഇന്ദിരാഗാന്ധി മെമ്മോറിയൽ തുലിപ് ഗാർഡൻ എന്ന് പേര് നൽകിയിരിക്കുന്ന ഉദ്യാനം 1.5 ദശലക്ഷം പൂക്കളുടെ മനോഹര താഴ്വാരമാണ്. ഈ പൂന്തോട്ടത്തിൽ 68 തുലിപ് ഇനങ്ങളുടെ അതിശയകരമായ ശേഖരമുണ്ട്. സബർവാൻ റേഞ്ചിന്റെ മനോഹരമായ താഴ്‌വരയിലാണ് ഈ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.

ഒരു ലക്ഷം സന്ദർശകർ മനോഹരമായ പൂന്തോട്ടം സന്ദർശിച്ചതായി കേന്ദ്രമന്ത്രി പറഞ്ഞു.ജമ്മു കശ്മീർ ഭരണകൂടം വർഷം തോറും ഒരു തുലിപ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ഇത് അവരുടെ വിനോദസഞ്ചാര ശ്രമങ്ങളുടെ ഭാഗമായി പൂന്തോട്ടത്തിലെ പൂക്കളുടെ ശ്രേണി പ്രദർശിപ്പിക്കാൻ ലക്ഷ്യമിടുന്നു. എല്ലാ വർഷവും വസന്തകാലത്തിന്റെ തുടക്കത്തിലാണ് ഇത് നടക്കുന്നത്.

ജെ&കെ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി (ഫ്ലോറികൾച്ചർ, ഗാർഡൻസ്, പാർക്കുകൾ) ഫയാസ് ഷെയ്ഖിനെ വേൾഡ് ബുക്ക് പ്രസിഡന്റും സിഇഒയുമായ സന്തോഷ് ശുക്ല സർട്ടിഫിക്കേഷൻ നൽകി ആദരിച്ചു. വേൾഡ് ബുക്ക് എഡിറ്റർ ദിലീപ് എൻ പണ്ഡിറ്റ്, ജമ്മു കശ്മീർ ഫ്ലോറി കൾച്ചർ ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ, ഉദ്യാന ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Read Also: സ്റ്റേഷനിൽ പോകാതെ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാം

2006-ൽ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദാണ് ഈ ഉദ്യാനം വിഭാവനം ചെയ്തത്. നൂറുകണക്കിന് തൊഴിലാളികളും തോട്ടക്കാരും ചേർന്നാണ് ഈ ഉദ്യാനം നിർമ്മിച്ചത്. രണ്ട് വര്ഷം കൊണ്ടാണ് ഈ പാർക്ക് അവർ പൂർത്തിയാക്കിയത്. സെക്രട്ടറി ഷെയ്ഖ് തന്റെ പ്രസംഗത്തിൽ വേൾഡ് ബുക്കിനോട് അഗാധമായ നന്ദിയും രേഖപ്പെടുത്തി.

Story highlights- Srinagar’s Tulip Garden enters record books as Asia’s largest