“എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ എന്റെ സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കുന്നു”; 111-ാം ജന്മദിനം ആഘോഷിച്ച് യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ
111-ാം ജന്മദിനം ആഘോഷിച്ച് യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ. ജോൺ ടിന്നിസ്വുഡ് എന്നയാളാണ് ഓഗസ്റ്റ് 26-ന് ജന്മദിനം ആഘോഷിച്ചത്. 1912-ൽ ലിവർപൂളിലാണ് അദ്ദേഹം ജനിച്ചത്. ചാൾസ് മൂന്നാമൻ രാജാവിൽ നിന്നും കാമില രാജ്ഞിയിൽ നിന്നും ടിന്നിസ്വുഡിന് പ്രത്യേക ജന്മദിന കാർഡ് ലഭിച്ചു. സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിലാണ് ശതാബ്ദിയിലെത്തിയ താരം ഇപ്പോൾ താമസിക്കുന്നത്. (uks oldest man 111 years shares secret of long life)
ദീർഘായുസിന്റെ രഹസ്യം എന്തെന്ന് ചോദിച്ചപ്പോൾ മിതത്വം എന്നാണ് അദ്ദേഹം മറുപടി നൽകിയത്. “എല്ലാത്തിലും എല്ലാ കാര്യങ്ങളിലും മിതത്വം. വ്യായാമം, എഴുത്ത്, കേൾക്കൽ എന്നിവയിൽ മിതത്വം പാലിക്കുക,” എന്നും അദ്ദേഹം വിശദീകരിച്ചു. “എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ എന്റെ സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കുന്നു” എന്നാണ് അദ്ദേഹം ബിബിസിയ്ക്ക് നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞു.
read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
കെയർ ഹോമിൽ നടന്ന അദ്ദേഹത്തിന്റെ 111-ാം ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ഒരു വീഡിയോ ബിബിസി പങ്കിട്ടിരുന്നു. പിറന്നാൾ ആഘോഷങ്ങളിൽ ടിന്നിസ്വുഡിന്റെ മകളും കൊച്ചുമക്കളും പങ്കെടുത്തു. അദ്ദേഹത്തിന് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ജന്മദിനാശംസകൾ നൽകിയത്. നിലവിൽ, വെനസ്വേലയിൽ നിന്നുള്ള 114-കാരനായ ജുവാൻ വിസെന്റെ പെരെസ് മോറയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന മനുഷ്യൻ. 1909 മെയ് 27 നാണ് അദ്ദേഹം ജനിച്ചത്.
കൂടാതെ, സ്പെയിനിലെ മരിയ ബ്രാന്യാസ് മൊറേറ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായി കാണാക്കപ്പെടുന്നു. ജനന സർട്ടിഫിക്കറ്റ് പ്രകാരം അവർക്ക് 115 വയസ്സുണ്ട്. അവൾ 1907 മാർച്ച് 4 ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലാണ് ജനിച്ചത്.
Story Highlights: uks oldest man 111 years shares secret of long life