സൈക്കിൾ ചവിട്ടുന്നതിനൊപ്പം അനായാസമായി ദേശീയ പതാകയും കയ്യിലേന്തി നൃത്തം ചെയ്ത് യുവതി- വിഡിയോ

കലയെ ഉപാസിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. ജന്മസിദ്ധമായ കഴിവുകളിൽ തനതായ എന്തെങ്കിലും വ്യത്യസ്തത വരുത്താൻ ഇവർ ശ്രമിക്കാറുണ്ട്. അങ്ങനെയൊരു കലാകാരിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൈക്കിൾ ചവിട്ടികൊണ്ട് നൃത്തം ചെയ്യുകയാണ് ഒരു യുവതി. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ത്രിവർണ്ണ പതാക കയ്യിലേന്തി, അതേ നിറത്തിലുള്ള വസ്ത്രവും ധരിച്ചാണ് യുവതി സൈക്കിൾ ചവിട്ടുന്നത്.
സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ട ഗാനത്തിനൊപ്പമാണ് യുവതി നൃത്തം ചെയ്യുന്നത്. ഇതോടൊപ്പം, കയ്യിലുള്ള പതാക നിവർത്തുകയും ചെയ്യുന്നുണ്ട്. മുൻപും ഇത്തരത്തിൽ നൃത്തം ചെയ്ത് യുവതി ശ്രദ്ധനേടിയിരുന്നു.
ബുഷ്‌റ എന്നാണ് യുവതിയുടെ പേര്. എന്നാൽ, വാഹനത്തിൽ കൈവിട്ടില്ല ഈ പ്രകടനത്തിന് വിമർശിക്കുന്നവരുമുണ്ട്. അതേസമയം, ഇത്തരത്തിൽ വ്യത്യസ്തത കൊണ്ട് ശ്രദ്ധനേടിയ ആളുകളിൽ മുന്പന്തിയിലുണ്ട് ജൈനിൽ മേത്ത എന്ന യുവാവ്. 22 കാരനായ ജൈനിൽ മേത്ത എന്ന കൊറിയോഗ്രാഫർ സ്കർട്ടണിഞ്ഞ് ന്യൂയോർക്കിലെ തെരുവുകളിൽ നൃത്തം ചെയ്യുന്നത് ശ്രദ്ധനേടിയിരുന്നു.
ഒരു കലാകുടുംബത്തിൽ നിന്നുമാണ് ജൈനിൽ താരമാകുന്നത്. ജൈനിൽ മേത്തയുടെ മുത്തച്ഛനാണ് നൃത്തം ഒരു കരിയർ ആയി തുടരാൻ നിർദ്ദേശിച്ചത്. ചെറുപ്പം തൊട്ട് തന്നെ സ്കർട്ട് അണിഞ്ഞ് നൃത്തം ചെയ്യണം എന്ന ഒരു മോഹം ഇദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു.
Story highlights- woman dancing to the independence day song while riding a bicycle