2023ൽ ലോകത്ത് ഏറ്റവും താമസയോഗ്യമായ നഗരം ഇതാണ്..

August 10, 2023

ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് 2023 ഗ്ലോബൽ ലൈവബിലിറ്റി ഇൻഡക്‌സ് പ്രകാരം തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരമായി വിയന്ന. അഞ്ച് വർഷത്തിനിടെ നാലാം തവണയും റാങ്കിംഗിൽ ഒന്നാമതെത്തിയ വിയന്ന സ്ഥിരത, സംസ്കാരം, വിനോദം, വിശ്വസനീയമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ മികവ് പുലർത്തിയതിനാലാണ് ഇത്തവണയും ഒന്നാമതെത്തിയത്. ഡെൻമാർക്കിലെ കോപ്പൻഹേഗൻ രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ മെൽബണും സിഡ്‌നിയും മൂന്നും നാലും സ്ഥാനങ്ങളിൽ എത്തി.

സ്ഥിരത, ആരോഗ്യ പരിപാലനം, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി 173 നഗരങ്ങളിലെ ജീവിത സാഹചര്യങ്ങൾ റാങ്ക് ചെയ്ത സർവേ സൂചിപ്പിക്കുന്നത് ഇക്കാലത്ത്, “നഗരങ്ങളിലെ ജീവിതം കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏത് സമയത്തേക്കാളും മികച്ചതാണ്” എന്നാണ്. എന്നിരുന്നാലും സ്ഥിരതയുടെ സ്കോർ ശരാശരി ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ, രാഷ്ട്രീയ തടസ്സങ്ങൾ, സാമൂഹിക പ്രതിഷേധങ്ങൾ, പണപ്പെരുപ്പം, യുദ്ധങ്ങൾ എന്നിവ കാരണം 2023-ൽ കുറഞ്ഞു.

Read Also: നല്ല സ്പർശവും മോശം സ്പർശവും തിരിച്ചറിയാൻ കുട്ടികൾക്ക് ലളിതമായ മാർഗം പഠിപ്പിച്ച് അധ്യാപിക; കയ്യടി നേടിയ കാഴ്ച

ഈ വർഷത്തെ ജീവിതനിലവാരത്തിലുള്ള വർധനയ്ക്ക് കാരണമായത് കൊവിഡിന് ശേഷമുള്ള സമയത്ത് ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ-ആരോഗ്യ സംരക്ഷണ സ്കോറുകളിൽ പുരോഗതിഉണ്ടായി എന്നതാണ്. അതേസമയം പടിഞ്ഞാറൻ യൂറോപ്യൻ നഗരങ്ങൾ പ്രധാനമായും പണിമുടക്കുകളും ആഭ്യന്തര കലാപങ്ങളും കാരണം റാങ്കിംഗിൽ താഴേക്ക് പോയി. മറുവശത്ത്, 2023-ൽ ജീവിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ നഗരങ്ങളെയും സർവേ പട്ടികപ്പെടുത്തുന്നു. ഒരു ദശാബ്ദത്തിലേറെയായി, ഡമാസ്‌കസ് സൂചികയിൽ ഏറ്റവും താഴ്ന്ന നിലയിലുള്ള നഗരമായി സ്ഥിരമായി റാങ്ക് ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ നിന്ന് രക്ഷനേടാൻ കൈവ് ശ്രമിച്ചിട്ടും, ഏറ്റവും താഴ്ന്ന റാങ്കിലുള്ള പത്ത് നഗരങ്ങളിൽ ഒരു സ്ഥാനം ഈ നഗരത്തിനുണ്ട്.

Story highlights- World’s Most Liveable Cities in 2023