പാർവതിയുടെ റോളിൽ അനശ്വര,ഒപ്പം പ്രിയ വാര്യരും; ‘ബാംഗ്ലൂർ ഡേയ്സ്’ റീമേക്ക് ‘യാരിയാൻ’ 2 ടീസർ

August 10, 2023

ഹിമാൻഷു കോഹ്‌ലി, രാകുൽ പ്രീത് സിംഗ് എന്നിവരടങ്ങുന്ന യുവതാരങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ‘യാരിയൻ’. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗം എത്തുകയാണ്. രണ്ടാം ഭാഗം രാധിക റാവുവും വിനയ് സപ്രുവും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. മലയാളികളെ സംബന്ധിച്ച് ആഘോഷിക്കാൻ നിരവധി ഘടകങ്ങൾ ഈ ചിത്രം ഒരുക്കുന്നുണ്ട്. അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. മലയാള സിനിമ ബാംഗ്ലൂർ ഡേയ്സിന്റെ റീമേക്കാണ് യാരിയാൻ 2.

ബാംഗ്ലൂർ ഡേയ്‌സിൽ നസ്രിയ അവതരിപ്പിച്ച കഥാപാത്രമായി ദിവ്യ ഖോസ്‌ല കുമാർ എത്തുന്നു. അനശ്വര രാജൻ, പാർവതി അവതരിപ്പിച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രിയ വാര്യർ ഗസ്റ്റ് റോളിലാണ് എത്തുന്നത്. പേൾ വി പുരി, മീസാൻ ജാഫ്രി, ടെലിവിഷൻ നടൻ യാഷ് ദാസ് ഗുപ്ത എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ, വാരിന ഹുസൈൻ, പ്രിയ വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 

Read Also: 300 വർഷങ്ങൾക്ക് മുമ്പ് താമസം; ഇത് ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട്

നടി അനശ്വര രാജൻ, യാഷ് ദാസ് ഗുപ്ത, പ്രിയ വാര്യർ ,പേൾ വി പുരി എന്നിവരുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്. രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്യുന്ന യാരിയാൻ 2 2023 മെയ് 12 ന് റിലീസ് ചെയ്യും.

Story highlights- yaariyan 2 teaser