അമ്മയ്‌ക്കൊപ്പം ‘ജുംകാ..’ ചുവടുകളുമായി അഹാന കൃഷ്ണ- വിഡിയോ

September 15, 2023

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ, ‘അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്ണ. ജുംകാ..’എന്ന ഗാനത്തിനാണ് അഹാന കൃഷ്ണ ചുവടുവയ്ക്കുന്നത്. ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന സിനിമയിലെ ഗാനമായ ‘വാട്ട് ജുംകാ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. റാണി എന്ന കഥാപാത്രമായി ആലിയ ഭട്ട് എത്തുമ്പോൾ റോക്കിയായി രൺവീർ സിംഗ് അഭിനയിക്കുന്നു. ഈ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. ഒട്ടേറെ സിനിമാതാരങ്ങൾ ഗാനത്തിന് ചുവടുവെച്ചു. നടൻ ജോജു ജോർജ്, മിയ ജോർജ് എന്നിവർക്ക് പിന്നാലെ കനിഹയും ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയിരുന്നു. 

Read also: പാസ്സ്‌പോർട്ട്, സർട്ടിഫിക്കറ്റ്, സിം കാർഡ് പോലുള്ളവ നഷ്ടമായാൽ ചെയ്യേണ്ട കാര്യങ്ങൾ

അഹാനയെയും സഹോദരിമാരെയും പോലെ ‘അമ്മ സിന്ധു കൃഷ്ണയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതേസമയം, സമൂഹമാധ്യമങ്ങളിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പാട്ടും നൃത്തവും വിശേഷങ്ങളുമൊക്കെയായി എന്നുമുണ്ടാകാറുണ്ട്. അഹാനയും മൂന്നു സഹോദരിമാരും യുട്യൂബിലും സജീവമായതോടെ ക്യാമറ ഉറങ്ങാത്ത വീട് എന്നാണ് ആരാധകർ കൃഷ്ണകുമാറിന്റെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. സഹോദരിമാർക്കൊപ്പം ഒട്ടേറെ നൃത്ത വീഡിയോകൾ മുൻപും പങ്കുവയ്ക്കാറുണ്ട്.

Story highlights- ahaana krishna dance with mother sindhu