‘നീ ഞങ്ങളുടെ നിത്യ സൂര്യപ്രകാശമാണ്!’-അലംകൃതയ്ക്ക് ഒൻപതാം പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

September 8, 2023

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകള്‍ അല്ലിക്ക് ഇന്ന് പിറന്നാളാണ്. താരപുത്രിയുടെ ചിത്രം പങ്കവെച്ചുകൊണ്ടാണ് പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ നേര്‍ന്നത്. വളരെ അപൂര്‍വമായി മാത്രമാണ് മകളുടെ ചിത്രങ്ങള്‍ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്. പ്രത്യേകിച്ച് പിറന്നാള്‍ ദിനങ്ങളില്‍ മാത്രം. ഒൻപതാം പിറന്നാൾ നിറവിലാണ് അലംകൃത.

‘എന്റെ പെൺകുഞ്ഞിന് ജന്മദിനാശംസകൾ! 9 വയസ്സ്..അമ്മയെയും ഡാഡയെയും ഞങ്ങൾ കുട്ടികളാണെന്നും നീ രക്ഷാകർത്താവാണെന്നും തോന്നിപ്പിച്ച നിരവധി നിമിഷങ്ങൾ! നിനക്ക് ചുറ്റുമുള്ള എല്ലാവരോടും എല്ലാത്തിനോടും ഉള്ള നിന്റെ അനുകമ്പ, ക്ഷമ, സ്നേഹം എന്നിവയിൽ ഞങ്ങൾ വളരെയധികം ബഹുമാനിക്കുന്നു! നീ ആയിത്തീർന്ന അവിശ്വസനീയമായ ചെറിയ മനുഷ്യനെക്കുറിച്ച് വളരെ അഭിമാനിക്കുന്നു! നീ ഞങ്ങളുടെ നിത്യ സൂര്യപ്രകാശമാണ്!’- പൃഥ്വിരാജ് കുറിക്കുന്നു.

സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതുപോലെ, ചില നിർദേശങ്ങളും അലംകൃത ഒരുക്കിയത് സുപ്രിയ പങ്കുവെച്ചിരുന്നു.

`http://പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

എല്ലാ കുട്ടികളെയും പോലെ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് അല്ലിയും കുറിച്ചിരിക്കുന്നത്. എന്നാൽ നിബന്ധനകൾ രസകരമാണ്. വീട്ടിൽ താമസിക്കണമെങ്കിൽ അമ്മയും അച്ഛനും ഫോൺ ഉപയോഗിക്കരുത്, വെറുതെ ചുറ്റും നോക്കിയിരിക്കരുത് എന്നൊക്കെയാണ് അല്ലി എഴുതിയിരിക്കുന്നത്. ഏറ്റവും രസകരം അച്ഛനും അമ്മയും ചെയ്യേണ്ട കാര്യങ്ങളാണ്.എന്നെത്തന്നെ നോക്കിയിരിക്കണം, എനിക്ക് വേണ്ടി നിർത്താതെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അലിയുടെ നിർദേശങ്ങൾ.

Story highlights- alamkritha’s 9th birthday