അകാലത്തിൽ പൊലിഞ്ഞ ഭാര്യയുടെ ശബ്ദത്തിൽ പാട്ടുപാടി ബിജിപാൽ- വിഡിയോ

September 1, 2023

അകാലത്തിൽ പൊലിഞ്ഞ ഭാര്യ ശാന്തിയുടെ ഓർമ്മകൾ സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കാറുണ്ട് സംഗീത സംവിധായകൻ ബിജിപാൽ. മരണത്തിനും അതീതമാണ് പ്രണയം എന്ന് തോന്നിപ്പിക്കുന്ന ഒട്ടേറെ കുറിപ്പികളും ഓർമ്മകളും മുൻപും ബിജിപാൽ പങ്കുവെച്ചിട്ടുണ്ട്. മുൻപ് വിവാഹ വാർഷികത്തിന് പങ്കുവെച്ച കുറിപ്പും ശാന്തിയുടെ ജന്മദിനത്തിൽ ഒരുക്കിയ ആൽബവുമെല്ലാം ശ്രദ്ധ നേടിയിരുന്നു. നർത്തകിയായിരുന്ന ശാന്തി 2017ലാണ് അസുഖത്തെ തുടർന്ന് മരണമടഞ്ഞത്.

ഇപ്പോഴിതാ, ഈ ഓണക്കാലത്ത് എഐ സഹായത്തോടെ ശാന്തിയുടെ ശബ്ദത്തിൽ പാടുകയാണ് ബിജിപാൽ. ‘എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം..അവളുടെ പ്രിയപ്പെട്ട പാട്ടു ഞാൻ പാടിയത്, അവളുടെ ശബ്ദത്തിൽ’- വിഡിയോ പങ്കുവെച്ചുകൊണ്ട് ബിജിപാൽ കുറിക്കുന്നു. എബി ആൽവിൻ തോമസാണ് ടെക്‌നോളജി സഹായം ഒരുക്കിയത്.

Read Also: അടിയന്തിര സമയത്ത് രക്തം നൽകാൻ കേരളാപോലീസിന്റെ സഹായം!

അതേസമയം, തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു ശാന്തി മരണമടഞ്ഞത്. പത്തുദിവസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശാന്തി. ബിജിപാലിന്റെ ഭാര്യ എന്ന നിലയിലായിരുന്നില്ല ശാന്തി ശ്രദ്ധിക്കപ്പെട്ടിരുന്നത്. മികച്ച നർത്തകിയായിരുന്നു ഇവർ.. കേരളത്തിലുടനീളം അറിയപ്പെട്ടിരുന്നു.

Sory highlights- bijipal recreates late wife’s voice