“പരിഹാസങ്ങൾക്കിടയിൽ നേട്ടം”; നീളൻ മുടിക്ക് ലോക റെക്കോർഡ് നേടി പതിനഞ്ചുകാരൻ

September 18, 2023

എണ്ണിയാൽ തീരാത്തയത്ര ലോകറെക്കോർഡുകൾ ഉണ്ട്. പല വിഷയങ്ങളിൽ, പല മേഖലകളിൽ ഇത് നേടിയവരുണ്ട്. ഒരുപക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ചിലത് നമുക്ക് ഏറെ പ്രതീക്ഷയും പ്രചോദനവും നൽകുന്നതാണ്. ഇന്ന് തന്റെ മുടിയുടെ കരുത്തിൽ ലോക റെക്കോർഡ് നേടിയ പതിനഞ്ചുവയസുകാരനെയാണ് പരിചയപ്പെടുത്തുന്നത്. പഞ്ചാബിൽ നിന്നുമുള്ള സിദ്ധാക്ദീപ് സിങ് ചാഹൽ ആണ് നീളൻ മുടിക്ക് ലോക റെക്കോർഡ് നേടിയിരിക്കുന്നത്. (boy with the worlds longest hair)

ഒരിക്കൽ പോലും സിദ്ധാക്ദീപ് മുടി മുറിച്ചിട്ടില്ല. 4 അടി 9.5 ഇഞ്ച് നീളമാണ് മുടിയ്ക്ക് ഉള്ളത്. വളരെ സൂക്ഷമമായാണ് ഈ പതിനഞ്ചുകാരന്റെ മുടി സംരക്ഷണം. ആഴ്ചയിൽ രണ്ടുതവണ മാത്രം മുടി കഴുകും. ഒരു മണിക്കൂർ മുടി സംരക്ഷണത്തിനായി മാറ്റിവെക്കും. അമ്മയുടെ സഹായമില്ലെങ്കിൽ ഒരു ദിവസത്തിലെ മുഴുവൻ സമയവും മുടി പരിപാലിക്കുന്നതനു വേണ്ടി വരുമെന്നാണ് സിദ്ധാക്ദീപ് പറയുന്നത്.

സിഖ് മത വിശ്വാസിയാണ് സിദ്ധാക്ദീപ്. അതുകൊണ്ട് തന്നെ മുടി കെട്ടിവെച്ചതിനു ശേഷം ടർബൻ ഉപയോഗിച്ച് പൊതിഞ്ഞാണ് സൂക്ഷിക്കുന്നത്. മുടിയുടെ പേരിൽ തനിക്കൊരു ലോക റെക്കോർഡ് സ്വന്തമാക്കിയത് ഇപ്പോഴും കുടുംബാംഗങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമാണ് എന്നും ഈ പതിനഞ്ചുവയസുകാരൻ പറയുന്നു. ചെറുപ്പത്തിൽ ഏറെ കളിയാക്കലുകൾ നേരിട്ടുണ്ടെങ്കിലും ഈ നേട്ടം സന്തോഷം നൽകുന്നുവെന്നും അവൻ പറയുന്നു.

Story Highlights: boy with the worlds longest hair