തെരുവ് നായ്ക്കളെ ദത്തെടുക്കാൻ അവസരമൊരുക്കി പള്ളിയിൽ കൊണ്ടുവന്ന് പുരോഹിതൻ

September 23, 2023

കരുണയുള്ള ധാരാളം കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ഹൃദ്യവും വളരെ ഹൃദയസ്പർശിയുമായ ഒരു വിഡിയോ ഇപ്പോൾ ചർച്ചയാകുകയാണ്. ബ്രസീലിയൻ പുരോഹിതൻ ജോവോ പോളോ അരൗജോ ഗോമസ്, തെരുവ് നായ്ക്കൾക്ക് വേണ്ടി ഒരു ദൗത്യം ഏറ്റെടുത്തു. കരുവാരു രൂപതയിലെ അംഗമായ ഫാദർ ജോവോ പോളോ അരൗജോ ഗോമസ്, ഉപേക്ഷിക്കപ്പെട്ട ഈ മൃഗങ്ങളുടെ വക്താവായി മാറി. അവർ സ്നേഹമുള്ള വീടുകൾ കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം വേറിട്ടൊരു മാർഗം കണ്ടെത്തിയിരിക്കുകയാണ്.

ഫാദർ ഗോമസിന്റെ ഹൃദയസ്പർശിയായ ഉദ്യമത്തിൽ തെരുവ് നായ്ക്കളെ തെരുവുകളിൽ നിന്ന് രക്ഷപ്പെടുത്തുകയും അവയ്ക്ക് പോഷണം നൽകുകയും ഒരു പുതിയ തുടക്കത്തിനായി അവയെ ഒരുക്കുന്നതിന് സാന്ത്വനമായി മാറുകയും ചെയ്യുന്നു. ഇതിനായി വേറിട്ട ഒരു മാർഗമാണ് ഇദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

ഓരോ പള്ളിയിലെയും സേവന വേളയിലും, രക്ഷിച്ച നായ്ക്കളിൽ ഒരാളെ ഫാദർ ഗോമസ് സഭയ്ക്ക് പരിചയപ്പെടുത്തുകയും അവരെ കുർബാനയുടെ ഭാഗമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഹൃദയസ്പർശിയായ ഈ പ്രവൃത്തി ഈ മൃഗങ്ങളുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ആകർഷിക്കുക മാത്രമല്ല, പള്ളി ഇടവകയിലുള്ളവർക്ക് ഈ നായ്ക്കളെ എന്നെന്നേക്കുമായി ദത്തെടുക്കാനും അവയ്ക്ക് വീട് നൽകാനും അവസരമൊരുക്കുന്നു.

Read also: പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി

ഫാദർ ഗോമസിന്റെ അനുകമ്പയ്ക്കും നിശ്ചയദാർഢ്യത്തിനും നന്ദി പറഞ്ഞ് ഒട്ടേറെ ആളുകൾ രംഗത്തെത്തി. ഇദ്ദേഹത്തിലൂടെ ഒട്ടേറെ നായകൾ ദത്തെടുക്കപ്പെട്ടിരുന്നു. 2013 മുതൽ സഭയെ സേവിക്കുന്ന ഫാദർ ഗോമസ് പല തെരുവുനായകൾക്കും വീടുകൾ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.

Story highlights- Brazilian priest brings stray dogs to church