വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ പൊലീസിന് രഹസ്യവിവരം കൈമാറാം

September 5, 2023

സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ ആഗ്രഹമില്ലാതെ പോലീസ് ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങൾ നിർബന്ധിതമായി വിട്ടുകളയുന്നവരാണ് അധികവും. സ്റ്റേഷനിൽ പോകുന്ന ബുദ്ധിമുട്ട് ഓർത്താണ് അധികവും ആളുകൾ ഇങ്ങനെ പിന്നോട്ട് വലിയുന്നത്. എന്നാൽ, നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ വ്യക്തിവിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് തന്നെ പൊലീസിന് വിവരങ്ങൾ കൈമാറാം.

സ്വന്തം വ്യക്തിവിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ? പോലീസുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

Read also: ആയുധമൊന്നും ഇല്ലാതെ അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് പഠിക്കാം; സ്ത്രീ സുരക്ഷയ്ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി

ഇതിനായി പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യവിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങൾ ഇതുവരെ കൈമാറിയത്.
നമുക്ക് ചുറ്റും നടക്കുന്ന നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും കുറിച്ചുള്ള രഹസ്യവിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാനം നിലനിർത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോൽ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കാം.

Story highlights- Confidential information can be passed to the police without disclosing personal information