ചിത്രീകരണം പൂർത്തിയായിട്ട് ഏഴുവർഷം; ഒടുവിൽ ധ്രുവനച്ചത്തിരം റിലീസിന്

September 23, 2023

ചിയാൻ വിക്രം നായകനായ ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് 2016-ൽ ആരംഭിച്ചതാണ്. ഗൗതം വാസുദേവ് ​​മേനോൻ ആണ് ഈ സ്പൈ ആക്ഷൻ ത്രില്ലറിന്റെ സംവിധായകൻ. രണ്ട് ഭാഗങ്ങളുള്ള ചിത്രമാണ് ഇത്. ആദ്യ ഭാഗത്തിന് ധ്രുവനച്ചത്തിരം എന്നാണ് പേര് .എന്നാൽ ചില സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം നിർമ്മാണം തടസ്സപ്പെട്ടു, അതിനാൽ, റിലീസ് വളരെക്കാലം നീണ്ടുപോയി. അടുത്തിടെ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിരുന്നു. ഇപ്പോഴിതാ, ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

വിക്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വാർത്തയാണിത്. ധ്രുവനച്ചത്തിരം 2023 നവംബർ 24-ന് ബിഗ് സ്‌ക്രീനുകളിൽ എത്തും. റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനായി നിർമ്മാതാക്കൾ “ട്രെയിൽ ബ്ലേസർ” എന്ന പേരിൽ ഒരു ഹ്രസ്വ പ്രൊമോ പുറത്തിറക്കി. രസകരമായ ചില ആക്ഷൻ സ്റ്റഫുകളാൽ നിറഞ്ഞതാണ് വിഡിയോ. ചിത്രത്തിൽ ജോൺ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.

Read also: പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി

സിനിമ ഇതിനകം സെൻസർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. റിതു വർമ്മ, പാർത്ഥിബൻ, ഐശ്വര്യ രാജേഷ്, സിമ്രാൻ, രാധിക, അർജുൻ ദാസ്, ദിവ്യദർശിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഹാരിസ് ജയരാജാണ് ഈണം പകർന്നിരിക്കുന്നത്. ഒൻഡ്രാഗ എന്റർടൈൻമെന്റ്, കൊണ്ടാടുവാം എന്റർടൈൻമെന്റ്, എസ്കേപ്പ് ആർട്ടിസ്റ്റ് മോഷൻ പിക്ചേഴ്സ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്.

Story highlights- Vikram’s long-delayed Dhruva Natchathiram seals its release date