‘നീ ഓരോ ദിവസവും വളരുന്നത് ഞാൻ കാണുന്നു’- അമാലിന് ജന്മദിന ആശംസയുമായി ദുൽഖർ സൽമാൻ

September 4, 2023

‘മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡിലും നിറ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ദുൽഖറിനെ പോലെത്തന്നെ ഭാര്യ അമാലിനും മകൾ മാറിയയ്ക്കുമുണ്ട് നിരവധി ആരാധകർ. ഇപ്പോഴിതാ, അമാലിന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ഹൃദ്യമായൊരു കുറിപ്പും ചിത്രങ്ങളും നടൻ പങ്കുവെച്ചിട്ടുണ്ട്.

“ആം !!” “മമ്മാ!!!” ഞങ്ങളുടെ വീട്ടിലെ ഏറ്റവും സാധാരണമായ രണ്ട് ശബ്ദങ്ങൾ. നീയെത്ര ക്ഷീണിതയാണെങ്കിലും അല്ലെങ്കിൽ നിങ്ങളുടെ ദിവസം എത്ര മടുപ്പുള്ളതായിരുന്നെങ്കിലും എല്ലായ്പ്പോഴും ഞങ്ങൾക്ക് വേണ്ടി ഊർജം കണ്ടെത്തുന്നു.

ഞങ്ങൾ ഇപ്പോൾ നിങ്ങളെ ഒരു ഡസൻ തവണ ആഘോഷിച്ചു.നീ ഓരോ ദിവസവും വളരുന്നത് ഞാൻ കാണുന്നു, പക്ഷേ നീ എന്തായിരുന്നുവോ അത് ഒരിക്കലും മാറുന്നില്ല. ജീവിതത്തിൽ നീ അനായാസമായി നിരവധി വേഷങ്ങൾ ചെയ്യുന്നു. ശാന്തമായ ശക്തിയും വളർത്താനുള്ള നിങ്ങളുടെ സഹജമായ കഴിവുമാണ് നിരവധി ആളുകളെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. എപ്പോഴും നിങ്ങളായിരിക്കുന്നതിന് നന്ദി.

read Also: ആയുധമൊന്നും ഇല്ലാതെ അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് പഠിക്കാം; സ്ത്രീ സുരക്ഷയ്ക്ക് സ്വയം പ്രതിരോധ പരിശീലന പരിപാടി

നിനക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു ആം! ഞാൻ നിന്നെ വളരെക്കാലമായി സ്നേഹിക്കുന്നു!’. നടി നസ്രിയയും അമാലിന് ഹൃദ്യമായ ജന്മദിനം ആശംസിച്ചിട്ടുണ്ട്. മറ്റൊരു അമ്മയിൽ പിറന്ന സഹോദരി എന്നാണ് നസ്രിയ അമാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്തായ നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശകയാണ്. ദുൽഖറുമായുള്ള സൗഹൃദം നസ്രിയ അമാലുമായും കാത്തുസൂക്ഷിക്കുന്നുണ്ട്. അമാലിനൊപ്പമുള്ള ചിത്രങ്ങൾ താരം പതിവായി പങ്കുവയ്ക്കാറുണ്ട്. ദുൽഖറിന്റെയും അമാലിന്റെയും മകൾ മറിയത്തിന് നാച്ചു മാമിയാണ് നസ്രിയ.

Story highlights- dulquer salmaan’s birthday wish to amaal