തക്കാളി മുതൽ കറ്റാർവാഴ വരെ; മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ ചില എളുപ്പവഴികൾ

September 23, 2023

മുഖക്കുരുവിൻറെ പാടുകൾ സൗന്ദര്യ സംരക്ഷണത്തിൽ വലിയ വെല്ലുവിളിയാണ്. മുഖക്കുരു മാറിയാലും ചിലരിൽ ഈ കറുത്ത പാടുകൾ അവശേഷിപ്പുകളായി തുടരും. ചിലത്, മാസങ്ങളോളം മുഖത്തുണ്ടാകും. ചിലത്, ഒരു വർഷമെങ്കിലും മായാനായി സമയമെടുക്കും.മുഖക്കുരുവിന്റെ പാടുകൾ മങ്ങാൻ സഹായിക്കുന്നതിന് ചില പ്രകൃതിദത്ത മാർഗങ്ങളുണ്ട്.

കറ്റാർ വാഴയ്ക്ക് ശക്തമായ രോഗശാന്തി ഗുണങ്ങളുണ്ട്. ജെൽ വേർതിരിച്ചെടുത്ത് മുഖത്ത് നേരിട്ട് പുരട്ടുക.
കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇരിക്കണം. കടയിൽ നിന്നും വാങ്ങുന്ന ജെല്ലുകളിൽ ചർമ്മത്തെ പ്രകോപിപ്പിക്കുന്ന പ്രിസർവേറ്റീവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. അതുകൊണ്ട് യഥാർത്ഥ കറ്റാർവാഴ നീര് തന്നെ ഉപയോഗിക്കുക. കറ്റാർവാഴ നീര് എല്ലാത്തരം പാടുകൾക്കും നല്ലതാണ്. പൊള്ളൽ, ചുണങ്ങ്, മറ്റ് പരിക്കുകൾ എന്നിവയിൽ നിന്ന് മോചനം നേടാനും ഇത് സഹായിക്കും.

മുഖക്കുരുവിൻറെ പാടുകൾ കുറയ്ക്കാൻ തക്കാളി സഹായിക്കും. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും തക്കാളി സഹായിക്കുന്നു. തൊലികളഞ്ഞ തക്കാളി അരച്ചെടുത്ത് കുരു സഹിതം മുഖത്തിടുക. 20 മുതൽ 30 മിനിറ്റ് വരെ മുഖത്ത് സൂക്ഷിക്കുക. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

കുക്കുമ്പറും വളരെ നല്ലതാണ്. കാരണം, മുഖക്കുരുവിനെതിരെയുള്ള ക്രീമുകളിൽ കുക്കുമ്പർ ഉപയോഗിക്കാറുണ്ട്. ഒരു കുക്കുമ്പർ അരച്ച് കോട്ടൺ ബോൾ അല്ലെങ്കിൽ കോട്ടൺ പാഡ് ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങുന്നത് വരെ മുഖത്ത് സൂക്ഷിക്കാം.

Read also: പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി

ശുദ്ധമായ തേൻ, ഉരുളക്കിഴങ്ങ്, മുട്ടയുടെ വെള്ള, വെളിച്ചെണ്ണ, മീനെണ്ണ, വിറ്റാമിൻ ഇ ക്യാപ്സ്യൂൾ, നാരങ്ങ, മഞ്ഞൾ തുടങ്ങിയവയും മുഖത്ത് പതിവായി ഉപയോഗിക്കുന്നത് മുഖക്കുരുവിന്റെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കും.

Story highlights- easy ways to get rid of acne scars