വെള്ളം കുടിക്കാൻ മടിയുള്ളവർ ജലാംശം ലഭിക്കാൻ ശീലമാക്കേണ്ട ഭക്ഷണങ്ങൾ
ശരീരത്തിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങൾക്കും പര്യാപ്തമായ ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. എന്നാൽ പലർക്കും വെള്ളം കുടിക്കുന്നത് വളരെ മടിയുള്ള കാര്യമാണ്. ശരീരത്ത് നിർജലീകരണം നടക്കാതിരിക്കാൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കഴിക്കുന്ന ആഹാരങ്ങൾ ദഹിക്കണമെങ്കിൽ ശരീരത്ത് ജലാംശം ഉണ്ടായിരിക്കണം.
മൂത്രത്തിന്റെ അളവ് കുറയുക, വളരെയധികം ദാഹം തോന്നുക, തലവേദന, ഓർമ്മക്കുറവ് തുടങ്ങി നിരവധി പ്രശ്നങ്ങളാണ് വെള്ളം കുടിച്ചില്ലെങ്കിൽ ഉണ്ടാകുക. മൂത്രാശയ രോഗങ്ങളും വൃക്ക സംബന്ധമായ രോഗങ്ങളും വെള്ളം കുടിച്ചില്ലെങ്കിൽ സംഭവിക്കും. വെള്ളം കുടിക്കാത്ത പ്രകൃതമാണെങ്കിൽ ചർമ്മത്തിന്റെ ആരോഗ്യത്തെയും അത് ബാധിക്കും.
വെള്ളം കുടിക്കാൻ തീർത്തും മടിയുള്ളവർ പകരം ശരീരത്തിൽ ജലാംശം എത്തിക്കേണ്ടതുണ്ട്. പഴങ്ങളിലൂടെയാണ് ശരീരത്തിൽ ജലം എത്തിക്കാൻ സാധിക്കുക. ജലാംശമുള്ള പഴങ്ങളിൽ പ്രധാനി തണ്ണിമത്തൻ ആണ്. 92 ശതമാനവും വെള്ളമാണ് തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നത്. കൂടാതെ മറ്റ് ആരോഗ്യ ഗുണങ്ങളുമുണ്ട്.
Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി
സ്ട്രോബറി, ഓറഞ്ച്, കുക്കുമ്പർ എന്നിവയൊക്കെ ധാരാളം വെള്ളവും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളവയാണ്. സ്ട്രോബറിയിൽ 91 ശതമാനം വെള്ളവും വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. പാൽ, സൂപ്പുകൾ, തേങ്ങാവെള്ളം തുടങ്ങിയവയും വെള്ളം കുടിക്കാൻ മടിയുള്ളവർക്ക് ശീലമാക്കാവുന്നതാണ്.
Story highlights- fruits for water retention