ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനിടയിൽ ഒരു ഹെലികോപ്റ്ററും കൂടി- കൗതുക കാഴ്ച

September 9, 2023

ട്രാഫിക് ബ്ലോക്കിന്റെ പേരിൽ കുപ്രസിദ്ധി നേടിയിട്ടുള്ള തിരക്കേറിയ നഗരമാണ് ബാംഗ്ലൂർ. നഗരത്തിൽ താമസിക്കുന്നവർക്കും ഒരുദിവസമെങ്കിലും പോയിട്ടുള്ളവർക്കും ഉറപ്പായും ഒരേപോലെ തലവേദന സൃഷ്ടിക്കുന്ന ഒന്നാണ് ഇത്. ഇപ്പോഴിതാ, പതിവ് ട്രാഫിക്കിനിടയിൽ ഒരു ഹെലികോപ്റ്റർ കൂടി നിർത്തിയിട്ടാൽ എന്താകും അവസ്ഥ. അങ്ങനെയൊരു കാഴ്ച്ചയാണ് ശ്രദ്ധേയമാകുന്നത്.

ബെംഗളൂരുവിൽ നിന്നുള്ള വിചിത്രമായ ഒരു രംഗം ഇന്റർനെറ്റിൽ വൈറലാകുകയാണ്. അമൻ സുരാന ട്വീറ്റിൽ പങ്കുവെച്ച സംഭവം അതിവേഗം വൈറലായി. ഒരു പീക്ക് ബംഗളൂരു നിമിഷം എന്നാണ് ആളുകൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ട്വീറ്റിൽ നിന്നുള്ള ചിത്രത്തിൽ ഒരു ഇടുങ്ങിയ റോഡിൽ ആകസ്മികമായി നിൽക്കുന്ന ഒരു ഹെലികോപ്റ്റർ കാണിക്കുന്നു. ചുറ്റും അമ്പരന്ന കാഴ്ചക്കാരും വാഹനങ്ങളും. നഗരത്തിലെ തിരക്കേറിയ തെരുവുകൾക്കിടയിൽ ഉയർന്ന് പറക്കുന്ന ഒരു വിമാനത്തിന്റെ സംയോജനം നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളെ ഹാസ്യാത്മകമായ രീതിയിൽ കാണിക്കുകയാണ് ഈ ചിത്രം.

Read Also: QR കോഡുകൾ സ്കാൻ ചെയ്യുംമുൻപ് അറിഞ്ഞിരിക്കേണം, ഈ കാര്യങ്ങൾ..

നഗരപാതയിൽ ഹെലികോപ്റ്റർ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത് ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് മറ്റൊരു കൂട്ടിച്ചേർക്കലാണ്. വൈറൽ നിമിഷങ്ങളുടെ ലോകത്ത്, ഈ ഹെലികോപ്റ്ററിന്റെ റോഡ് നിമിഷം, ബെംഗളൂരു നിവാസിളിൽ വലിയ ചർച്ചയാണുയർത്തുന്നത്. അതേസമയം, ഗുരുതര ഗതാഗത സാഹചര്യങ്ങളുടെ പര്യായമായി മാറിയിരിക്കുകയാണ് ബെംഗളൂരു.

Story highlights- Helicopter’s pit stop on busy Bengaluru street