ഇരുപത്തിയൊന്നാം വയസിൽ സ്വപ്നഭവനം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് യുവതാരം

September 11, 2023

മുംബൈയിൽ പുതിയ വീട് സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം യുവതാരം യശസ്വി ജയ്സ്വാൾ. തന്റെ കുടുംബചിത്രത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം പുതിയ വീടിനെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇവിടെ ജീവിക്കുന്നത് അങ്ങേയറ്റം സന്തോഷം നൽകുന്ന കാര്യമാണെന്ന് യശസ്വി ഇൻസ്റാഗ്രാമിൽ കുറിച്ചു.

റിപ്പോർട്ടുകൾ പ്രകാരം അഞ്ച് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. കാസ സ്റ്റുഡിയോ എന്ന സ്ഥാപനത്തിലെ ആർക്കിടെക്ടായ മിനാല്‍ വിചാറാണ് യശസ്വിയുടെ വീടിന്റെ രൂപകൽപന നിർവഹിച്ചിരിക്കുന്നത്.

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

മനോഹരമായ വീട് രൂപകല്പന ചെയ്തതിന് ആർക്കിടെക്നോടുള്ള നന്ദിയും യശസ്വി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. വീടിന്റെ ഡിസൈനിങ്ങിലും വീടിനായി തിരഞ്ഞെടുത്ത ഓരോ കാര്യങ്ങളിലും താൻ അങ്ങേയറ്റം സംതൃപ്തനാണെന്നും താരം അറിയിച്ചു. ലളിതമായ രീതിയിലാണ് ഫർണിച്ചറുകളും കർട്ടനുകളും തിരഞ്ഞെടുത്തിരിക്കുന്നത്.

സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ട് ഓപ്പൺ ഡിസൈനിലാണ് നിർമാണം. വീടിന്റെ ഓരോ കോണും തന്റെ വ്യക്തിത്വത്തെ പ്രതിഫലിക്കുന്നതാണെന്ന് താരം പറയുന്നു.

Story Highlights: Indian Cricket Star Yashaswi Jaiswal Bought New House