ഇതിലും വലിയ ട്രോൾ സ്വപ്നങ്ങളിൽ മാത്രം- ഉറ്റ സുഹൃത്തിന് അനുകരണമൊരുക്കി ജയറാം

September 17, 2023

34 വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ പത്മരാജൻ, 1988-ൽ പുറത്തിറങ്ങിയ ‘അപരൻ’ എന്ന ദുരൂഹ ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തിന് സമ്മാനിച്ച നടനാണ് ജയറാം.പിന്നീട് അദ്ദേഹം മോളിവുഡിലെ ഏറ്റവും വൈവിധ്യമാർന്ന നടന്മാരിൽ ഒരാളായി വളർന്നു. മറ്റുഭാഷകളിലും താരമായി മാറിയ ജയറാം അഭിനയത്തിന് പുറമെ ചെണ്ടമേളത്തിലും തിളങ്ങാറുണ്ട്. അനുകരണ കലയിലും വൈഭവമുള്ള ജയറാം, ഇപ്പോഴിതാ, നടൻ സുരേഷ് ഗോപിയെ അനുകരിക്കുന്ന വിഡിയോ ശ്രദ്ധനേടുകയാണ്.

സുരേഷ് ഗോപി ആലപിക്കുന്ന രീതിയാണ് ജയറാം അദ്ദേഹത്തിന്റെ രീതികൾ ഉൾകൊണ്ട അനുകരിച്ചത്. ‘വെറുതെ തമാശയ്ക്ക്’ എന്ന ക്യാപ്ഷനൊപ്പമാണ് നടൻ വിഡീയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. ‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്‍’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്സ്’, ‘പഞ്ചവര്‍ണ്ണതത്ത’ ‘ലോനപ്പന്റെ മാമോദീസ’, ‘പട്ടാഭിരാമന്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്.

Read ALSO: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

അതേസമയം, ഏറ്റവും ഒടുവിൽ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലാണ് ജയറാം വേഷമിട്ടത്.  500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ‘പൊന്നിയിൻ സെൽവൻ 2’ ഇന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ മണി രത്‌നത്തിന്റെ ഏറ്റവും വലിയ സ്വപ്‌ന സിനിമയാണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ വിക്രം, കാർത്തി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്‌മി എന്നിവരോടൊപ്പം ജയം രവി, പാർത്ഥിപൻ, സത്യരാജ്, ജയറാം, ശോഭിതാ ദുലിപാല, ജയചിത്ര, റഹ്മാൻ, പ്രഭു, ശരത് കുമാർ, ബാബു ആന്റണി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

Story highlights- jayaram imitates suresh gopi