പുത്തൻ ലുക്കിൽ കീർത്തി സുരേഷ്- ശ്രദ്ധേയമായി ചിത്രങ്ങൾ

September 17, 2023


സിനിമ ലോകത്തെ ഏറ്റവും പ്രസിദ്ധമായ ഒരു താര കുടുംബമാണ് സുരേഷ്കുമാറിന്റേത്. നിർമാതാവും അഭിനേതാവുമായ സുരേഷ്‌കുമാർ, നടിയായ ഭാര്യ മേനക, അഭിനേതാവായ മേനകയുടെ മാതാവ്, തെന്നിന്ത്യൻ സൂപ്പർ നായികയായ മകൾ കീർത്തി, ടെക്നിക്കൽ വശങ്ങളിലേക്ക് കടന്ന മൂത്ത മകൾ രേവതി അങ്ങനെ പോകുന്നു ഈ പട്ടിക. താരങ്ങൾ നിറഞ്ഞ കുടുംബമായതിനാൽ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് നടി കീർത്തി സുരേഷ്. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. അതേസമയം, തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മറ്റു ഭാഷകളിൽ ‘സാനി കൈദം’, ‘അണ്ണാത്തെ’, ‘സർക്കാരു വാരി പാട്ട’ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു.

Read also: ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാൻ ഇനി വളരെ എളുപ്പം!

അതേസമയം, തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.  അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. 

Story highlights- keerthy suresh black and white theme photos