ചീര വിൽക്കാൻ മാർക്കറ്റിൽ എത്തിയത് ഔഡിയിൽ; വൈറലായി മലയാളി കർഷകന്റെ വിഡിയോ
പ്രചോദനത്തിന്റെ നിരവധി കഥകൾ നമ്മൾ കേൾക്കാറുണ്ട്. ചിലതൊക്കെ നമുക്ക് ഏറെ പ്രതീക്ഷയും കൗതുകവുമൊക്കെ നൽകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയുണ്ട്. ഔഡി എ4 ൽ ചീര വിൽക്കുന്ന കേരളത്തിൽ നിന്നുള്ള കർഷകന്റേതാണ് ആ ദൃശ്യങ്ങൾ.
സോഷ്യൽ മീഡിയയിൽ ‘വെറൈറ്റി ഫാർമർ’ എന്നറിയപ്പെടുന്ന സുജിത്ത് എസ്.പിയാണ് താരം. തന്റെ നൂതനമായ കൃഷിരീതികൾ, വൈവിധ്യമാർന്ന വിളകൾ, സാങ്കേതിക വിദ്യയുടെ സമന്വയം എന്നിവയ്ക്ക് അദ്ദേഹം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പക്ഷെ ഇത്തവണ ഇതൊന്നുമല്ല അദ്ദേഹത്തെ വൈറലാക്കിയത്.
തന്റെ കൃഷിയിടത്തിൽ വിളവെടുത്ത ചീര 44 ലക്ഷം രൂപ വില വരുന്ന തന്റെ ഔഡി എ4 ൽ റോഡരികിലെ മാർക്കറ്റിൽ വിൽക്കാൻ എത്തിയതാണ് അദ്ദേഹം. മാർക്കറ്റിൽ എത്തിയപ്പോൾ, നിലത്ത് ഒരു പായ വിരിച്ച് അതിൽ ചീര പ്രദർശിപ്പിച്ചു. ഔഡിയിൽ ചീര വിൽക്കാൻ എത്തിയപ്പോൾ എന്ന അടികുറിപ്പോടെ പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടി. ഇൻസ്റ്റാഗ്രാമിൽ 7.6 ദശലക്ഷം കാഴ്ചക്കാരുണ്ട് ഈ വീഡിയോയ്ക്ക്. നിരവധി പേരാണ് സുജിത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാൻഡ് ജനതയുടെ വേറിട്ട ഐഡിയ!
സുജിത്തിന്റെ യാത്ര ഏറെ അഭിമാനകരമാണ്. മുമ്പ് ക്യാബ് ഡ്രൈവറായിരുന്ന അദ്ദേഹം പരിമിതമായ അറിവും പാട്ടത്തിനെടുത്ത ഭൂമിയും ഉപയോഗിച്ചാണ് കൃഷിയിലേക്ക് ഇറങ്ങിയാണ്. അചഞ്ചലമായ നിശ്ചയദാർഢ്യത്തിലൂടെയും പ്രയത്നത്തിലൂടെയും അദ്ദേഹം ക്രമാനുഗതമായി വിവിധ കൃഷിരീതികളിൽ വൈദഗ്ദ്ധ്യം നേടുകയും മികച്ച വിജയം നേടുകയും ചെയ്തു. അഭിനിവേശം, കഠിനാധ്വാനം, എന്നിവ കൊണ്ട് അതിരുകളില്ലാത്ത സാധ്യതകളുടെ തെളിവായി സുജിത്ത് എസ്പി നിലകൊള്ളുന്നു. സ്വന്തം സംസ്ഥാനമായ കേരളത്തിലും അതിനപ്പുറവും പ്രേക്ഷകരെ പ്രചോദിപ്പിക്കാനും ആകർഷിക്കാനും അദ്ദേഹത്തിന്റെ യാത്ര തുടരുന്നു.
Story Highlights: Kerala’s farmer drives Audi A4 to sell fresh spinach