ഐഎസ്ആർഓ ചെയർമാന് സ്വയം തയ്യാറാക്കിയ വിക്രം ലാൻഡറിന്റെ മോഡൽ സമ്മാനിച്ച് ഒരു കൊച്ചുകുട്ടി- ഹൃദ്യമായ കാഴ്ച

September 2, 2023

ഇന്ത്യയുടെ മഹത്വമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. മറ്റൊന്നുമല്ല, ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയം തന്നെ. ഇന്ത്യയുടെ സ്ഥാനം ഇന്ന് ഉയരങ്ങളിലാണ്. എന്നാൽ, അസാധാരണവും മഹത്തായതുമായ വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ലോകത്ത്, നമ്മുടെ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിക്കുന്നത് ചെറുതും അപ്രതീക്ഷിതവുമായ നിമിഷങ്ങളാണ്. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐഎസ്ആർഒ) മേധാവി എസ് സോമനാഥിന് അയൽവാസിയിൽ നിന്നും ലഭിച്ച മനോഹരമായ സർപ്രൈസ് ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ചന്ദ്രയാൻ -3 ദൗത്യത്തിനായി ചന്ദ്രനിലേക്ക് കൊണ്ടുപോയ വിക്രം ലാൻഡറിന്റെ ഒരു മാതൃക സൂക്ഷ്മമായി തയ്യാറാക്കുകയും എല്ലാ അയൽവാസികൾക്കും വേണ്ടി ഐഎസ്ആർഓ മേധാവിക്ക് സമ്മാനിക്കുകയും ചെയ്തിരിക്കുകയാണ് ഒരു കൊച്ചുകുട്ടി. ഈ ഹൃദയസ്പർശിയായ നിമിഷത്തിന്റെ ഫോട്ടോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജൂലൈ 14ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് ചന്ദ്രയാൻ-3 പേടകം വിക്ഷേപിച്ചത്. വിജയകരമായ യാത്രയ്ക്ക് ശേഷം ആഗസ്ത് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലാൻഡ് ചെയ്തു. ഈ സുപ്രധാന നേട്ടം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ആദ്യത്തെയും ഏക രാജ്യവുമായി ഇന്ത്യയെ മാറ്റുന്നു.

Read Also: “എനിക്ക് പ്രായമായെന്ന് തോന്നുന്നില്ല. ഞാൻ എന്റെ സുഹൃത്തുക്കളുമായി അടിച്ചുപൊളിക്കുന്നു”; 111-ാം ജന്മദിനം ആഘോഷിച്ച് യുകെയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ

ചന്ദ്രന്റെ ദക്ഷിണധ്രുവം എല്ലായ്പ്പോഴും ശാസ്ത്രജ്ഞർക്കും ബഹിരാകാശ പ്രേമികൾക്കും ഒരുപോലെ താൽപ്പര്യമുള്ളതാണ്. ശാശ്വതമായി നിഴൽ വീഴുന്ന ഗർത്തങ്ങളിൽ വിലപിടിപ്പുള്ള ഐസ് നിക്ഷേപം ഉണ്ടെന്ന് ആണ് നിഗമനം. ഈ പ്രവചനം ഇപ്പോൾ ചന്ദ്രയാൻ -3 യുടെ ദൗത്യത്തിലൂടെ സ്ഥിരീകരിച്ചു. ഈ ഗർത്തങ്ങളിൽ ജലം, ഓക്സിജൻ, ഒരുപക്ഷേ ഹൈഡ്രജൻ റോക്കറ്റ് ഇന്ധനം എന്നിവയുടെ സാന്നിധ്യം പോലും പേടകത്തിന്റെ ലാൻഡിംഗ് സ്ഥിരീകരിക്കുന്നു. ഈ കണ്ടെത്തൽ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്കുള്ള സാധ്യതകൾ തുറക്കുന്നു. 

Story highlights- Little boy gifts Isro Chief S Somanath a Vikram Lander model