ലിറ്റിൽ മിസ്സ്‌ റാവുത്തർ” ഹിറ്റ് ട്രെയിലറിന് പിന്നിലെ എഡിറ്റിംഗ് കൈ!!

September 30, 2023

നവാഗതനായ വിഷ്ണു ദേവ് സംവിധാനം ചെയ്യുന്ന “ലിറ്റിൽ മിസ്സ്‌ റാവുത്തർ” എന്ന ചിത്രത്തിന്റ ട്രെയിലറിന് സോഷ്യൽ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 96 എന്ന സിനിമയിലൂടെ ശ്രദ്ധേയയായ ഗൗരി കിഷൻ നൈന റാവുത്തർ എന്ന നായികാ വേഷത്തിലെത്തുന്നു. ഹൃദയം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ഷെർഷാ ലിറ്റിൽ മിസ്സ്‌ റാവുത്തറിൽ നായകനായി എത്തുന്നത്.

രസകരമായ ട്രെയ്‌ലർ വളരെ വേഗം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. തുടർന്ന് ചിത്രത്തിലെ നായകനായ ഷെർഷാ ട്രൈലെർ എഡിറ്റർ ഫുതം മാൽബ്രോയെ പ്രശംസിച്ചു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ഫുതം മാൽബ്രോയുടെ കരിയറിലെ ആദ്യ സിനിമ ട്രെയ്‌ലർ കൂടിയാണിത്. ‘ലിറ്റിൽ മിസ്സ്‌ റാവുത്തർ’ ഒക്ടോബർ 6 ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

എസ് ഒർജിനൽസിന്റെ ബാനറിൽ ശ്രുജൻ യാരബോലുവാണ് ലിറ്റിൽ മിസ്സ്‌ റാവുത്തർ നിർമ്മിച്ചിരിക്കുന്നത്. നായകനായ ഷെർഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

നവീനും സുധിനുമാണ് ഈ ചിത്രം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. എഡിറ്റർ സംഗീത് പ്രതാപ്, ഛായാഗ്രാഹണം – ലൂക്ക് ജോസ്, പ്രൊഡക്ഷൻ കണ്ട്രോളർ – വിജയ് ജി എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – പ്രവീൺ പ്രഭാറാം, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – അൻവർ അലി, അസോസിയേറ്റ് ഡയറക്ടർ – സിജോ ആൻഡ്രൂസ്, ആർട്ട്‌ – മഹേഷ്‌ ശ്രീധർ, കോസ്റ്റും – തരുണ്യ വി കെ, മേക്കപ്പ് – ജയൻ പൂങ്കുളം, വി എഫ് എക്സ് – വിഎഫ്എക്സ് മീഡിയ,

സൗണ്ട് ഡിസൈൻ – കെ സി സിദ്ധാർഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ, കളറിസ്റ്റ് – ബിലാൽ റഷീദ്, സ്റ്റിൽസ് – ശാലു പേയാട്, നന്ദു, റിചാർഡ് ആന്റണി, പബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്, മേക്കിങ് വീഡിയോ – അജിത് തോമസ്, ലിറിക്കൽ വീഡിയോ – അർഫാൻ നുജും, പി ആർ & മാർക്കറ്റിങ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Story Highlights: little miss rawther movie