മഞ്ഞിൽ പുതഞ്ഞ ലോംഗ്യർബിയെൻ; ഇത് ആരും മരിക്കാത്ത നഗരം
കൗതുകങ്ങളുടെ കലവറയാണ് ചില ഇടങ്ങൾ. അവിടുത്തെ ആചാരങ്ങളും, വിശ്വാസങ്ങളുമൊക്കെ അമ്പരപ്പിക്കാറുണ്ട്. എന്നാൽ, പ്രകൃതിയുടെ ഭാവം കാരണം അതിനോട് ഇണങ്ങി ജീവിക്കാൻ ശ്രമിക്കുന്ന ഒരു ജനതയുണ്ട് അങ്ങ് ലോങ്ഇയർബൈൻ എന്ന നാട്ടിൽ. സ്വാൽബാർഡ് ദ്വീപുകളിലെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണമാണ് ലോങ്ഇയർബൈൻ.
നോർവേയ്ക്കും ഉത്തരധ്രുവത്തിനും ഇടയിൽ ആർട്ടിക് സമുദ്രത്തിന്റെ വിദൂരവും തണുത്തുറഞ്ഞതുമായ ദ്വീപസമൂഹത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് “ലോകത്തിന്റെ വടക്ക്” ആയി കണക്കാക്കപ്പെടുന്ന ഇടമാണ്. ഒക്ടോബർ അവസാനം മുതൽ ജനുവരി വരെ ഇവിടെ സൂര്യൻ ഉദിക്കുന്നില്ല, വേനൽക്കാലത്തിന്റെ അവസാനത്തിലാകട്ടെ, അസ്തമിക്കുന്നുമില്ല . താപനില 51.3°F എന്ന റെക്കോർഡ് നിലയിലെത്തിയിട്ടുമുണ്ട്.
ഈ നഗരത്തിന്റെ പ്രത്യേകത, താഴ്ന്ന താപനിലയും പെർമാഫ്രോസ്റ്റും കാരണം 70 വർഷത്തിലേറെയായി ലോംഗ്യർബൈനിൽ ശ്മശാനങ്ങൾക്ക് നിരോധനമുണ്ട് എന്നതാണ്. ലോംഗിയർബൈനിലെ മണ്ണിന്റെ മഞ്ഞുപാളികൾ വേനൽക്കാലത്ത് പോലും ഉരുകുന്നില്ല, ഇത് സംസ്കരിക്കുന്ന ശരീരങ്ങൾ അഴുകുന്നത് തടയുന്നു. 1917-നും 1920-നും ഇടയിൽ, ഇവിടെ ഭയാനകമായ ഒരു പകർച്ചവ്യാധി ബാധിച്ചു, 13 വർഷത്തിനുശേഷവും, മരണമടഞ്ഞ് സംസ്കരിച്ച ശരീരങ്ങൾക്ക് ഇപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് അധികാരികൾ മനസ്സിലാക്കി. ഇനിയും ഒരു പുതിയ പകർച്ചവ്യാധി ഉണ്ടായാലോ എന്ന് ഭയന്ന് , കൂടുതൽ ശ്മശാനങ്ങൾ നിരോധിച്ചുകൊണ്ട് സെമിത്തേരി അടച്ചിടാൻ അവർ തീരുമാനിച്ചു. കുരിശുകൾ ഇപ്പോഴും സ്മാരകങ്ങളായി സെമിത്തേരിയിൽ കിടക്കുന്നു, എന്നാൽ അടക്കം ചെയ്ത അവശിഷ്ടങ്ങൾ കഴിഞ്ഞ 70 വർഷത്തിന് മുൻപ് അവിടെ അടക്കം ചെയ്തവരുടെ ചാരമാണ്.
2,000 നിവാസികളുള്ള ലോംഗിയർബൈനിലെ പട്ടണത്തിൽ പക്ഷെ, സൗകര്യങ്ങൾ കുറവാണ്. പ്രായമായവർക്കായി നഴ്സിംഗ് ഹോമുകളില്ല.ഗുരുതരമായ അസുഖമുണ്ടായാൽ, അധികാരികൾ രോഗിയെ 2 മണിക്കൂർ അകലെയുള്ള അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റണം എന്നാണ് നിയമം. ഈ നഗരത്തിൽ പ്രസവം പോലും അസാധ്യമാണ്. ഗർഭിണികളായ സ്ത്രീകൾ പ്രസവത്തിന് മൂന്നാഴ്ച മുമ്പ് പ്രധാന നഗരത്തിലേക്ക് മാറാൻ നിർബന്ധിതരാകുന്നു. ദ്വീപിലെ ചെറിയ ആശുപത്രി അത്രയും സജ്ജീകരിച്ചിട്ടില്ല, അത്യാഹിത സാഹചര്യങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒന്നാണ്. മറ്റൊന്ന് ഇവിടെ വാർധക്യ കാലം ആസ്വദിക്കാൻ ഇവിടേക്ക് ചേക്കേറാം എന്ന് ചിന്തിക്കാൻ പറ്റില്ല. കാരണം, നിങ്ങൾക്ക് ലോംഗിയർബൈനിൽ വാർദ്ധക്യം വരെ ജോലി ചെയ്യാൻ കഴിയും, എന്നാൽ വിരമിക്കലിന് തയ്യാറായാലുടൻ മടങ്ങേണ്ടതുണ്ട്.
Story highlights- LONGYEARBYEN city