മമ്മൂട്ടിയോട് പഞ്ചഗുസ്‌തി കൂടി ചാക്കോച്ചന്റെ ഇസഹാക്ക്- വിഡിയോ

September 8, 2023

പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. 

സിനിമയിലെ പുതുതലമുറയ്ക്കും അവരുടെ മക്കൾക്കുമെല്ലാം മമ്മൂട്ടി പ്രിയങ്കരനാണ്. ഇപ്പോഴിതാ, ഇസഹാക്കിനോപ്പം പഞ്ചഗുസ്‌തി പിടിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ‘മെഗാ കിഡ്’ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.

അതേസമയം, മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്ന ഇസഹാക്കിന്റെ ചിത്രം കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ‘മെഗാ “M” ന്റെ ലെൻസിലൂടെ ഇസു പകർത്തപ്പെടുന്നു.. മെഗാ “M” ന്റെ ഒരു ആരാധകന്റെ ലെൻസിലൂടെ ഇരുവരുടെയും ചിത്രം പകർത്തപ്പെട്ടപ്പോൾ..’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

അതേസമയം, വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് മമ്മൂട്ടി വിസ്മയങ്ങള്‍ ഒരുക്കുന്നു. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Story highlights- mammootty and izahak’s funny video