പിറന്നാൾ ദിനത്തിൽ ഫെൻസിങ് ലുക്കിൽ മമ്മൂട്ടി

September 7, 2023

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം ആരാധകരും സഹപ്രവർത്തകരും മക്കളുമെല്ലാം ചേർന്ന് ഗംഭീരമാക്കിയിരിക്കുകയാണ്. മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 72 ആം പിറന്നാൾ ആഘോഷിക്കുകയാണ്. പിറന്നാൾ ദിനങ്ങളിൽ മമ്മൂട്ടി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോഴിതാ, ഫെൻസിങ് ലുക്കിലുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.

ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം, നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയത്. എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. കുടുംബനാഥനായി മമ്മൂട്ടി എത്തിയ ചിത്രങ്ങൾ ഒരുതുള്ളി കണ്ണീരോടെയല്ലാതെ പ്രേക്ഷകർക്ക് കണ്ടുതീർക്കാൻ സാധിക്കില്ല. ചരിത്രപുരുഷനായി എത്തിയാൽ അങ്ങേയെറ്റം ആവേശവും കാഴ്ചക്കാരിലേക്ക് പകരും.

Read alaso: “നീയാണ് എനിക്ക് ആ ഭാഗ്യം തന്നത്”; കാഴ്ചാ പരിമിതിയുള്ള കുഞ്ഞിനെ ചേർത്തുപിടിച്ച് റൊണാൾഡോ!

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് മമ്മൂട്ടി. 1971 ൽ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി സിനിമ അരങ്ങേറ്റം കുറിയ്ക്കുന്നത്. തോപ്പിൽ ഭാസി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് സേതുമാധവനാണ്. തുടർന്ന് മേള എന്ന ചിത്രത്തിലും മമ്മൂട്ടി മുഖ്യകഥാപാത്രമായി മലയാള സിനിമാലോകത്ത് സജീവ സാന്നിധ്യമായി. മമ്മൂട്ടിയുടേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ക്രിസ്റ്റഫർ ആണ്.

Story highlights- mammootty’s birthday look