‘ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു’- ആശംസകൾക്ക് നന്ദി അറിയിച്ച് മമ്മൂട്ടി

September 9, 2023

ജന്മദിനം ആഘോഷിച്ച ഇതിഹാസ നടൻ മമ്മൂട്ടി, തന്റെ ആരാധകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ലഭിച്ച സ്നേഹത്തിനും ആശംസകൾക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്. വ്യാഴാഴ്ച (സെപ്തംബർ 7) മമ്മൂട്ടിക്ക് 72 വയസ്സ് തികഞ്ഞു. തനിക്ക് ലഭിച്ച ആശംസകൾ മുൻനിർത്തി ഹൃദ്യമായി മമ്മൂട്ടി എഴുതി, “എന്റെ ജന്മദിനം വളരെ സവിശേഷമാക്കിയ എല്ലാവർക്കും ഒരുപാട് നന്ദി.

സന്ദേശങ്ങൾ, കോളുകൾ, കാർഡുകൾ, പ്രകടനങ്ങൾ, വീഡിയോകൾ എന്നിവയ്ക്കും എന്റെ വീട്ടിലേക്ക് നേരിട്ട് വന്നവർക്കും നന്ദി. ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു. എല്ലാ വിധത്തിലും വിനയാന്വിതനായി.’”’- മമ്മൂട്ടി കുറിക്കുന്നു. പുതിയൊരു ചിത്രവും താരം പങ്കുവയ്ക്കുന്നു.

അതേസമയം, പ്രായത്തെ വെല്ലുന്ന അഭിനയ മികവുകൊണ്ടുതന്നെ ചലച്ചിത്രലോകത്ത് ശ്രദ്ധേയനാണ് മമ്മൂട്ടി. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി എന്ന മഹാനടന്‍ പരിപൂര്‍ണതയിലെത്തിക്കുന്നു. വീരവും രൗദ്രവും പ്രണയവും ഹാസ്യവും എന്നുതുടങ്ങുന്ന എല്ലാ ഭാവരസങ്ങളും ആവാഹിച്ചെടുത്ത് കഥപാത്രത്തിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നു മഹാനടന്‍. അതുകൊണ്ടുതന്നെയാണ് ദേശത്തിന്റേയും ഭാഷയുടേയും അതിരുകള്‍ കടന്നും മമ്മൂട്ടി എന്ന നടന്‍ ശ്രദ്ധേയനായത്. 

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Story highlights- mammootty’s thanks note