“2 മണിക്കൂർ നീണ്ട അവിസ്മരണീയമായ സംഭാഷണം”; വിമാനത്തിൽ വെച്ച് എംഎസ് ധോണിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ച് ആരാധകൻ
ലോകമെമ്പാടും നിരവധി ആരാധകരുള്ള ഏറ്റവും ആദരണീയനും സ്നേഹിക്കപ്പെടുന്നതുമായ ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ-ബാറ്ററുമായ എംഎസ് ധോണി. “ക്യാപ്റ്റൻ കൂൾ” എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. ലക്ഷ്യത്തിലേക്കുള്ള തന്റെ അർപ്പണബോധവും ഗൗരവവും കൊണ്ട് അദ്ദേഹം യുവതലമുറയെ ഏറെ പ്രചോദിപ്പിക്കുന്നു. ഒരുപക്ഷെ ഇതുതന്നെയാകാം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മൂന്ന് വർഷം മുമ്പ് വിരമിച്ചിട്ടും താരത്തോടുള്ള ആരാധനയും സ്നേഹവും ആളുകൾ ഇപ്പോഴും തുടരുന്നതിന്റെ കാരണം.
അടുത്തിടെ, ഒരു ആരാധകൻ മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള വിമാനത്തിൽ ക്രിക്കറ്റ് ഇതിഹാസത്തെ കണ്ടുമുട്ടിയ അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ചന്ദൻ സിൻഹ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ താരവുമൊത്തുള്ള സെൽഫികളും ഒപ്പം പങ്കുവെച്ചിട്ടുണ്ട്. എംഎസ് ധോണി തന്റെ നഗരത്തിന്റെ അഭിമാനമാണെന്നും അവരുടെ വീടുകൾ തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററിൽ താഴെ മാത്രമാണെന്നും പറഞ്ഞു. എന്നിരുന്നാലും, ഒരിക്കലും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചില്ല. എന്ന് തുടങ്ങുന്നതായിരുന്നു കുറിപ്പ്.
“20 വർഷമായി ഞാൻ താമസിച്ചിരുന്ന എന്റെ വീടിൽ നിന്ന് ഒരു കിലോമീറ്ററിൽ മാറിയാണ് ഞങ്ങളുടെ നഗരത്തിന്റെ അഭിമാനമായ ധോണിയുടെ വീട്. ധോണിയുടെ വലിയൊരു ആരാധകനാണ് ഞാൻ. എന്നിട്ടും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. പക്ഷേ ദൈവം എല്ലാം പ്ലാൻ ചെയ്‌തിരുന്നു. അവസാന നിമിഷം സീറ്റ് മാറിയത് കൊണ്ട് അങ്ങനെയൊരവസരം ലഭിച്ചു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ടര മണിക്കൂറായി മാറും” എന്നാണ് അദ്ദേഹം അടിക്കുറിപ്പിൽ കുറിച്ചത്.
Read also: കുപ്പിവള നൽകി കളക്ടർ; അവകാശ രേഖയ്‌ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ
അദ്ദേഹത്തെ അടുത്ത് സീറ്റ് ലഭിച്ചു. അദ്ദേഹത്തിന്റെ വിനയം ആ നിമിഷത്തെ കൂടുതൽ അവിശ്വസനീയമാക്കി. ഞങ്ങൾ ഒരേ പട്ടണത്തിൽ നിന്നുള്ളവരാണെന്ന് കേട്ടപ്പോൾ അദ്ദേഹം തന്റെ ഫ്ലൈറ്റ് സമയത്ത് പതിവ് ശീലമായ ഉറക്കം ഉപേക്ഷിച്ചു. ഞങ്ങൾ രണ്ട് മണിക്കൂർ ആകർഷകമായ സംഭാഷണം നടത്തി. അദ്ദേഹത്തിന്റെ സംരംഭകത്വ ആശയങ്ങൾ മുതൽ ജീവിത പാഠങ്ങൾ വരെ സംസാര വിഷയമായി. ജ്ഞാനത്തിന് അതിരുകളില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story highlights- “2 Hours Of Fascinating Conversation”: Man Shares “Unforgettable” Experience Of Meeting MS Dhoni On Flight