ഇനി ഒന്നിച്ച്; നടി മീര നന്ദൻ വിവാഹിതയാകുന്നു

September 14, 2023

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി മുപ്പത്തിയഞ്ചിലധികം ചിത്രങ്ങളിൽ നടി വേഷമിട്ടു. ഇപ്പോൾ, ദുബായിൽ റേഡിയോ ജോക്കിയാണ് മീര നന്ദൻ. അതേസമയം, പ്രേക്ഷകർക്കായി പുതിയൊരു വിശേഷം കൂടി പങ്കുവയ്ക്കുകയാണ് നടി. മീര വിവാഹിതയാകുന്നു. ശ്രീജുവാണ് വരൻ.

കൊച്ചിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് മലയാള നടി മീര നന്ദനും ശ്രീജുവുമായുള്ള വിവാഹ നിശ്ചയം നടന്നത്. ഒരു മാട്രിമോണി സൈറ്റ് വഴിയാണ് ശ്രീജുവിനെ മീര കണ്ടെത്തിയത്. സെപ്തംബർ 13 ന്, തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ മീര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് നിശ്ചയത്തിൽ പങ്കെടുത്തത്. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജു ദുബായിവെച്ച് ആണ് മീരയെ കണ്ടതും വിവാഹം നിശ്ചയിച്ചതും.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ മീര ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും ഫോട്ടോഷൂട്ടുകളുമായി മീര നന്ദൻ സജീവമാണ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച മീര എറണാകുളം സ്വദേശിനിയാണ്. 2015 മുതൽ ദുബായിലെ വിവിധ റേഡിയോ സ്റ്റേഷനുകളിൽ പ്രവർത്തിക്കുകയാണ് മീര. ഇപ്പോൾ ഗോൾഡ് എഫ്. എമ്മിൽ റേഡിയോ ജോക്കിയാണ് റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴിൽ ശാന്തമാരുതനെന്ന സിനിമയിൽ അഭിനയിച്ചത്.

Story highlights- meera nandhan engagement photos