ഇവൾ അർജുനന്റെ ചിത്രാംഗദ- മനോഹര ചിത്രങ്ങളുമായി നിത്യ മേനോൻ

September 9, 2023

മലയാള സിനിമയിലെ കഴിവുറ്റ താരമായ നിത്യ മേനോൻ ആദ്യ കാഴ്ച്ചയിൽ തന്നെ എല്ലാവരുടെയും മനസ്സിൽ കയറുന്നത് ചുരുളൻമുടിയും മനോഹരമായ പുഞ്ചിരിയുംകൊണ്ടാണ്. ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നായിക ‘തത്സമയം ഒരു പെൺകുട്ടി’ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറി. ഒട്ടേറെ ഭാഷകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നിത്യ മേനോൻ, ഇപ്പോഴിതാ, ഹൃദ്യമായ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. 

ചിത്രാംഗദ എന്ന പേരിലാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മണിപ്പൂർ രാജകുമാരിയായ ചിത്രാംഗദയുടെയും മഹാഭാരത ഇതിഹാസത്തിലെ മൂന്നാമത്തെ പാണ്ഡവനായ അർജുനന്റെയും പ്രണയ ജീവിതത്തെ ആസ്പദമാക്കി 1892-ൽ നോബൽ സമ്മാന ജേതാവ് ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോർ രചിച്ച നൃത്ത നാടകമാണ് ചിത്രാംഗദ. അതിനെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

അതേസമയം,  ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ് നടി. ’19 (1) (a)’ എന്ന ചിത്രത്തിലാണ് നിത്യ മേനോൻ വേഷമിട്ടത്. അതേസമയം, ഇന്ദു വി എസ് സംവിധാനം ചെയ്ത ചിത്രമാണ് ’19 (1) (a)’ . ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സലിം അഹമ്മദിനോടൊപ്പം ആദാമിനെ മകൻ അബു, പത്തേമാരി തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഇന്ദു. വളരെ കാലിക പ്രസകതമായ ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള സിനിമയാണിത്. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Read Also: “നീയാണ് എനിക്ക് ആ ഭാഗ്യം തന്നത്”; കാഴ്ചാ പരിമിതിയുള്ള കുഞ്ഞിനെ ചേർത്തുപിടിച്ച് റൊണാൾഡോ!

അതേസമയം, കോളാമ്പി എന്ന സിനിമയിലും നിത്യ വേഷമിട്ടിരുന്നു. ആറാം തിരുകൽപ്പന എന്ന സിനിമയും നിത്യ മേനോൻ നായികയായി റിലീസ് ചെയ്യാനുള്ളതാണ്. മലയാളത്തിനേക്കാൾ അന്യഭാഷയിലാണ് നിത്യ തിളങ്ങിയിട്ടുള്ളത്.

Story highlights- nithya menon’s chithrangada photoshoot