പ്രിയ അറ്റ്ലിയ്‌ക്കൊപ്പം ‘ചലേയാ’ ചുവടുകളുമായി കീർത്തി സുരേഷ്- വിഡിയോ

September 14, 2023

തമിഴകത്തിന് ഒരു പിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് അറ്റ്ലി കുമാർ. ഇപ്പോഴിതാ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ ഹിറ്റ് വാർത്തകളാണ് ആളുകൾ ഏറ്റെടുക്കുന്നത്. ജവാൻ എന്ന സിനിമയുടെ വിജയമാണ് എല്ലാവരും ആഘോഷിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം വൻ താരനിര അണിനിരന്ന ചിത്രത്തിലെ പാട്ടുകളും ഹിറ്റായിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിലെ ‘ചലേയാ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുകയാണ് അറ്റ്ലിയുടെ ഭാര്യയും നടിയുമായ പ്രിയയും കീർത്തി സുരേഷും.

 ഷാരൂഖാനൊപ്പം വിജയ് സേതുപതി, നയൻതാര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

അതേസമയം, നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ആറ്റ്ലിയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻ‌താര അഭിനയിച്ചിട്ടുണ്ട്. നയൻതാരയ്ക്ക് പുറമെ പ്രിയ മണിയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights- priya and keerthi suresh dance video