സിനിമ വൻ വിജയം; ജയിലറിന്റെ അണിയറയിൽ പ്രവർത്തിച്ച 300 പേർക്ക് സ്വർണനാണയം സമ്മാനിച്ച് നിർമാതാവ്
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുവരും നെൽസൺ സംവിധാനം ചെയ്ത ജയ്ലർ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ച് തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഗസ്റ്റ് വേഷത്തിലായിരുന്നു മോഹൻലാൽ എങ്കിലും അങ്ങേയറ്റം ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ എൻട്രി ആളുകൾ ഏറ്റെടുത്തത്.
ഇപ്പോഴിതാ, ജയിലർ ഹിറ്റായി മാറിയിരിക്കുകയാണ്. ജയിലറിന്റെ ബ്ലോക്ക്ബസ്റ്റർ വിജയം ഒരു ചർച്ചയായി മാറിയിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ലോകമെമ്പാടും 500 കോടിയിലധികം രൂപ നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് നിർമ്മാതാവ് കലാനിധി മാരൻ ജയിലറിന് വേണ്ടി പ്രവർത്തിച്ച മുന്നൂറോളം പേർക്ക് സ്വർണനാണയം സമ്മാനിച്ചു.
സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക ഹാൻഡിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് സ്വർണനാണയം സമ്മാനിക്കുന്നത്. അതിൽ കലാനിധി മാരൻ 300 തൊഴിലാളികൾക്കും സാങ്കേതിക വിദഗ്ധർക്കും സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ച് ജയിലറിന്റെ വിജയം ആഘോഷിച്ചു.
അതേസമയം, ജയിലർ രജനികാന്തിന്റെ കരിയറിലെ വലിയ ഹിറ്റാകുകയാണ്. ഇതിനു മുമ്പ് രജനികാന്തിന്റെ കബാലി, എന്തിരന് 2.0 എന്നീ ചിത്രങ്ങളും 300 കോടി കളക്ഷനിലേക്ക് എത്തിയിരുന്നു. റിലീസ് ദിവസമായ വ്യാഴാഴ്ച 48.35 കോടിയാണ് ഇന്ത്യയില്‍ നിന്ന് ജയിലര്‍ നേടിയ കളക്ഷന്‍. വെള്ളിയാഴ്ച 25 കോടിയും ശനിയാഴ്ച 34 കോടിയും ചിത്രം നേടി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിൽ എത്തിയ രജനികാന്തിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ.
Story highlights- producer gifts 300 gild coins for jailer team