പുതുപ്പള്ളി ചാണ്ടി ഉമ്മനൊപ്പം; അപ്പയുടെ ഭൂരിപക്ഷവും കടന്ന് മകന് ഇത് ചരിത്ര വിജയം

September 8, 2023

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ഉറങ്ങുന്ന പുതുപ്പള്ളി മകൻ ചാണ്ടി ഉമ്മനെ ചേർത്തുനിർത്തിയത് ഹൃദയപക്ഷത്ത്. ചരിത്രവിജയമാണ് ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. എൽഡിഎഫിന് വ്യക്തമായ മുൻതൂക്കമുള്ള മണർകാട് പോലും ഇക്കൂറി ചാണ്ടി ഉമ്മനൊപ്പമാണ് നിന്നത്. ചാണ്ടി ഉമ്മന്‍ 69896 വോട്ടുകളും ജെയ്ക് സി തോമസ് 32102 വോട്ടുകളും ലിജിന്‍ ലാല്‍ 4321 വോട്ടുകളുമാണ് നേടിയത്. 37,794 വ്യക്തമായ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. വിജയമുറപ്പിച്ചതോടെ ചാണ്ടി ഉമ്മൻ അപ്പയുടെ കല്ലറയിലേക്കാണ് ആദ്യം എത്തിയത്.

Read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

അതേസമയം, ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്. ജയമുറപ്പിച്ചതോടെ ചാണ്ടി ഉമ്മന്റെ വീട്ടില്‍ ആഘോഷങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 33,255(2011) വോട്ടുകളുടെ ഭൂരിപക്ഷം മകൻ ചാണ്ടി ഉമ്മൻ നിഷ്പ്രയാസം മറികടന്നു. 2011ൽ സുജാ സൂസൻ ജോർജിനെതിരായാണ് ഉമ്മൻ ചാണ്ടി ഇത്രയും വലിയ ലീഡ് നേടിയത്. അതും മറികടന്നാണ് ചാണ്ടി ഉമ്മന്റെ വിജയം. നിലവിൽ 37794 വോട്ടുകൾക്ക് മുന്നിൽ നിൽക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ.

Story highlights- puthuppally election updates