‘എന്റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്റേത്’- മധുവിന് ഹൃദ്യമായ പിറന്നാൾ കുറിപ്പുമായി റഹ്മാൻ
മലയാളത്തിന്റെ പ്രിയനടൻ മധു നവതിയുടെ നിറവിലാണ്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഉൽപ്പന്നമായ, 1969-ൽ അമിതാഭ് ബച്ചന്റെ അരങ്ങേറ്റം കുറിച്ച സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിലെ പ്രധാന അഭിനേതാക്കളിൽ ഒരാളായിരുന്നു മധു. സത്യൻ, പ്രേംനസീർ തുടങ്ങിയ ഇതിഹാസങ്ങൾ ഭരിച്ചിരുന്ന ഒരു കാലത്ത് 370-ലധികം സിനിമകളിലെ അഭിനയത്തിലൂടെ ജനപ്രിയനായ മധുവിന് സ്വന്തമായി ഒരു ഇടം കണ്ടെത്താൻ കഴിഞ്ഞു. ഇപ്പോഴിതാ, മധുവിന്റെ പിറന്നാൾ ദിനത്തിൽ നടൻ റഹ്മാൻ ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.
‘പ്രിയപ്പെട്ട മധുസാറിൻ്റെ പിറന്നാളാണ് ഇന്ന്. ഭരതേട്ടന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ മുതല്‍ എത്രയെത്ര സിനിമകളില്‍ എന്റെ അച്ഛനായി.ഒരിക്കല്‍ ഒരിടത്ത്, കഥ ഇതുവരെ, അറിയാത്ത വീഥികള്‍, ഇവിടെ ഈ തീരത്ത്, വീണമീട്ടിയ വിലങ്ങുകള്‍…ഓര്‍ത്തെടുക്കാന്‍ പോലും ആവുന്നില്ല. ക്യാമറയ്ക്കു മുന്നിലും പിന്നിലും മധുസാറിൻ്റെ സ്നേഹം അനുഭവിക്കാന്‍ എനിക്കു ഭാഗ്യം കിട്ടി.
Read also: പുതിയ കാറിന് തന്റെ ഇഷ്ട നമ്പർ ‘369’ വേണം; ലേലത്തിൽ നമ്പർ സ്വന്തമാക്കി മെഗാസ്റ്റാർ മമ്മൂട്ടി
എന്റെ ഉപ്പയുടെ അതേ കണ്ണുകളാണ് അദ്ദേഹത്തിന്റേതുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അഭിനയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞുകണ്ടാല്‍ എന്റെ കണ്ണും അറിയാതെ നിറഞ്ഞുപോകുമായിരുന്നു. അത്തരം അഭിനയമുഹൂർത്തങ്ങള്‍ ഇപ്പോഴും മനസ്സിലുണ്ട്.. സെറ്റിലെ കളിചിരി തമാശകളില്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം പങ്കാളിയായി. എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം. ആ നന്മയുടെ തെളിച്ചമാണ് അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും കാണുന്ന പ്രകാശമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
മധുരം പകര്‍ന്ന ആ സ്നേഹപ്രകാശത്തിന് നവതി ആശംസകൾ’.
Story highlights- rahman about madhu