ക്‌ളൈമാക്‌സിൽ പൊരിഞ്ഞ അടി; ഇവിടെ ഡാൻസ്- വിഡിയോ പങ്കുവെച്ച് ‘ആർ ഡി എക്‌സ്’ നായികമാർ

September 19, 2023

ബോക്‌സ് ഓഫീസ് വിജയിയായി മാറിയ ഓണം റിലീസാണ് ആർഡിഎക്സ്. റോബർട്ട്, ഡോണി, സേവ്യർ എന്നിവരുടെ കഥ പറഞ്ഞ ചിത്രം ഇപ്പോൾ ലോകമെമ്പാടും 80 കോടിയിലധികം നേടി. നവാഗത സംവിധായകൻ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. റിലീസ് ചെയ്‌ത് മൂന്നാഴ്‌ചയ്‌ക്കുള്ളിൽ, RDX കേരളത്തിലെ ബോക്‌സ് ഓഫീസിൽ 50 കോടി സമാഹരിച്ചു.

ചിത്രത്തിൽ നായികമാരായി എത്തിയത് മഹിമ നമ്പ്യാർ, ഐമ റോസ്‌മി എന്നിവരാണ്. ഇപ്പോഴിതാ, ക്ലൈമാക്സ് ഷൂട്ടിനിടയിലെ ഒരു രസകരമായ നൃത്ത വിഡിയോ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്ത നടി ശ്രുതി സുരേഷ്. ക്‌ളൈമാക്‌സിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ ഐമയും ശ്രുതിയും തകർപ്പൻ നൃത്തമാണ്. അതേസമയം, മലയാളത്തിന്റെ പ്രിയനടിയാണ് ഐമ റോസ്‌മി.

Read also: കുപ്പിവള നൽകി കളക്ടർ; അവകാശ രേഖയ്‌ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ


‘ജേക്കബിന്റെ സ്വർഗ്ഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ അനിയത്തി വേഷത്തിലെത്തിയപ്പോഴാണ് ഐമ റോസ്മിയെ പ്രേക്ഷകർ ശ്രദ്ധിച്ചത്. ‘ദൂരം’ എന്ന ചിത്രത്തിലൂടെ ഇരട്ട സഹോദരിക്കൊപ്പമാണ് ഐമ സിനിമ ലോകത്തേക്ക് എത്തുന്നത്. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത ഐമ സമൂഹ മാധ്യമങ്ങളിൽ താരമാണ്.  നിർമാതാവ് സോഫിയ പോളിന്റെ മകൻ കെവിൻ പോളിനെ ആണ് ഐമ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോയും ചിത്രങ്ങളുമെല്ലാം ഐമ പങ്കുവയ്ക്കാറുണ്ട്.

Story highlights- rdx actresses dance