എന്റെ ടീനേജ് കാലം; ഓർമ്മചിത്രവുമായി പ്രിയ നടൻ
ഏതുവേഷവും അനായാസേന അവതരിപ്പിക്കുന്നതിൽ വിജയിച്ച നടനാണ് സൈജു കുറുപ്പ്. മയൂഖം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സൈജു കുറുപ്പ് സ്വഭാവനടനായി ശ്രദ്ധനേടുകയാണ്. സിനിമയിൽ 20 വര്ഷത്തോട് അടുക്കുന്ന തരാം സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ, ഒരു ടീനേജ് കാല ചിത്രം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് നടൻ.
‘നാഗ്‌പൂരിലെ എന്റെ ടീനേജ് കാലം. അമ്മയെ കിച്ചനിൽ സഹായിക്കുന്നു’ എന്നാണ് സൈജു കുറുപ്പ് ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നത്. ടി ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ മംമ്ത മോഹൻദാസിനൊപ്പം നായകനായി എത്തിയതാണ് സൈജു കുറുപ്പ്.
ബാബകല്യാണി, ചോക്ലേറ്റ്, മുല്ല, ട്രിവാന്‍ഡ്രം ലോഡ്ജ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ സൈജു കുറുപ്പ് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി.
Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!
ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിലെ അറക്കല്‍ അബു എന്ന സൈജു കുറുപ്പിന്റെ കഥാപാത്രം വെള്ളിത്തിരയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ‘സീ യു സൺ’, ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ 5.25’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘ഫോറൻസിക്’ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങൾക്ക് വളരെയധികം പ്രശംസ ലഭിച്ചു.
Story highlights- saiju kurup teenage photo