‘പ്രിയപ്പെട്ട മന്ന പോയി, വീട് ഇനി ഒരിക്കലും പഴയതുപോലെയാകില്ല..’- കുറിപ്പുമായി സംവൃത സുനിൽ

September 15, 2023

മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് നിർത്തുന്ന നടിയാണ് സംവൃത സുനിൽ. വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്തെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി. ലോക്ക് ഡൗൺ കാലത്തും വിദേശത്തെ വീട്ടിൽ വളരെയധികം തിരക്കിലായിരുന്നു സംവൃത. രണ്ടാമത്തെ മകൻ കൂടി എത്തിയപ്പോൾ മക്കൾക്കായി കൂടുതൽ സമയം മാറ്റിവച്ചിരുന്നു നടി. ഇപ്പോഴിതാ, പ്രിയപ്പെട്ട ഒരാളുടെ വേർപാട് പങ്കുവയ്ക്കുകയാണ് നടി. അമ്മമ്മയുടെ മരണത്തെകുറിച്ചാണ് സംവൃത കുറിക്കുന്നത്.

ഞങ്ങളുടെ സുന്ദരിയും സ്നേഹനിധിയുമായ മന്ന പോയി..ഞങ്ങളുടെ വീട് ഇനി പഴയതുപോലെയാകില്ല. അവസാനംവരെയും ഞങ്ങൾ മന്നയെ കുറിച്ച് ഓർക്കുകയും മിസ് ചെയ്യുകയും ചെയ്യും’- സംവൃത കുറിക്കുന്നു. അതേസമയം, വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ മേഖലയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോഴിതാ അനൂപ് സത്യൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് സംവൃത സുനിൽ. അമേരിക്കയിൽ കുടുംബത്തിനൊപ്പം താമസിക്കുന്ന സംവൃത അവിടെ നിന്നുകൊണ്ടുതന്നെ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന.

Read also: “നീയാണ് എനിക്ക് ആ ഭാഗ്യം തന്നത്”; കാഴ്ചാ പരിമിതിയുള്ള കുഞ്ഞിനെ ചേർത്തുപിടിച്ച് റൊണാൾഡോ!

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് സംവൃത. തുടര്‍ന്ന് മലയാളത്തില്‍ നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സംവൃത കൈകാര്യം ചെയ്തു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. സംവൃത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന ചിത്രത്തിൽ നാട്ടിൻ പുറത്തുകാരിയായ ഗീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ബിജു മേനോനൊപ്പമാണ് താരം അഭിനയിച്ചത്.

Story highlights- samvritha sunil about her grandmother’s demise