ഇത് നിത്യതയുടെ സുഗന്ധം; 3500 വര്ഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മിയുടെ ഗന്ധം പുനർനിർമ്മിച്ച് ശാസ്ത്രജ്ഞർ

September 19, 2023

ഈജിപ്തിലെ ഒരു സാധാരണ കാഴ്ചയാണ് മമ്മിഫികേഷൻ ചെയ്ത മൃതശരീരങ്ങളിൽ നടത്തുന്ന പരീക്ഷണം. നൂറ്റാണ്ടുകൾക്ക് മുൻപ് അടക്കം ചെയ്യപ്പെട്ട ഈ ശരീരങ്ങൾ അഴുകി ചീഞ്ഞ നാറ്റം ആയിരിക്കും എന്ന് കരുതുന്നവരാണ് പലരും. എന്നാൽ, അങ്ങനെ ഒരു ധാരണയുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്..
കാരണം, 3,500 വർഷങ്ങൾക്ക് മുമ്പ് ഒരു കുലീനയായ ഈജിപ്റ്റിൻ സ്ത്രീയെ കല്ലറയിൽ സംരക്ഷിക്കാൻ ഉപയോഗിച്ചിരുന്ന എംബാമിംഗ് ദ്രാവകത്തിന്റെ സുഗന്ധം ശാസ്ത്രജ്ഞർ പുനർനിർമ്മിച്ചിരിക്കുകയാണ് ഇപ്പോൾ.ആ ഗന്ധം വളരെ മനോഹരമാണെന്ന് അവർ പറയുന്നു.

ആധിപത്യം പുലർത്തുന്ന സുഗന്ധം തീർച്ചയായും പൈൻ മരത്തിന്റെ പോലുള്ള സുഗന്ധമാണ്,” പുരാവസ്തു ഗവേഷകനായ ബാർബറ ഹ്യൂബർ പറയുന്നു. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ 3,500 വർഷങ്ങൾക്ക് മുമ്പ് സംസ്കരിക്കപ്പെട്ട ഒരു ഈജിപ്ഷ്യൻ സ്ത്രീയുടെ മമ്മിഫിക്കേഷൻ പ്രക്രിയയിൽ ഉപയോഗിച്ച സുഗന്ധം വിജയകരമായി പുനർനിർമ്മിച്ചു. “നിത്യതയുടെ സുഗന്ധം” അല്ലെങ്കിൽ “ജീവന്റെ സുഗന്ധം” എന്നറിയപ്പെടുന്ന ഈ ആകർഷകമായ സുഗന്ധമാണ് ഇപ്പോൾ ലോകശ്രദ്ധനേടുന്നത്.

ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോആന്ത്രോപ്പോളജിയിലെ ഡോക്ടറൽ ഗവേഷകനായ ഹ്യൂബർ, പുരാതന ഈജിപ്ഷ്യൻ മമ്മിഫിക്കേഷൻ ഉപകരണങ്ങളുടെ വിശദമായ വിശകലനം ഉപയോഗിച്ച് ഒരു ഘ്രാണ അനുഭവം പുനഃസൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. അവർ തങ്ങളുടെ സൃഷ്ടിയെ “നിത്യതയുടെ സുഗന്ധം” എന്ന് വിളിക്കുന്നു. അടുത്ത മാസം ഡെന്മാർക്കിലെ മോസ്‌ഗാർഡ് മ്യൂസിയത്തിൽ ഇത് എല്ലാവരിലേക്കും അനുഭവേദ്യമാക്കും.

സെനറ്റ്‌നേ എന്ന കുലീനയായ സ്ത്രീയുടെ ശവകുടീരത്തിൽ നിന്ന് ഒരു വ്യക്തിയുടെ മമ്മിഫൈഡ് അവയവങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രണ്ട് കനോപിക് ജാറുകളുടെ അവശിഷ്ടങ്ങളിൽ കണ്ടെത്തിയ സംയുക്തങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് സംഘം സുഗന്ധം പുറത്തെടുത്തത്.

Read Also: “അവൻ ഇനി ഇല്ല”; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നായ സ്യൂസ് വിടപറഞ്ഞു

തേനീച്ച, സസ്യ എണ്ണ, കൊഴുപ്പ്, ബിറ്റുമെൻ, ഒരു ബാൽസാമിക് പദാർത്ഥം, ദേവദാരു, പൈൻ എന്നിവയുൾപ്പെടെ വിവിധ തരം ട്രീ റെസിനുകൾ അവർ കണ്ടെത്തി. ഇവ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞർ ഫ്രഞ്ച് പെർഫ്യൂമർ കരോൾ കാൽവെസ്, സെൻസറി മ്യൂസിയോളജിസ്റ്റ് സോഫിയ കോളെറ്റ് എഹ്‌റിച്ച് എന്നിവരുമായി ചേർന്ന് ലാബിൽ സുഗന്ധം പുനർനിർമ്മിക്കുന്നതിനായി പ്രവർത്തിച്ചു.

Story highlights- Scientists team up with perfumer to recreate scent of ancient Egyptian mummy