സോളമന് വേണ്ടി ശോശന്നമാർ കൊമ്പുകോർത്തപ്പോൾ- ചിരിവേദിയിലെ രസികൻ കാഴ്ച

September 26, 2023

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം.

ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ വളരെ രസകരമായ ചില മുഹൂർത്തങ്ങൾ അരങ്ങേറുകയാണ്. സുനിൽ സുഖദ അതിഥിയായി എത്തിയ എപ്പിസോഡിലാണ് താരങ്ങൾ ചിരി വിരുന്നുമായി എത്തിയത്. സ്റ്റാർ മാജിക്കിലെ സ്ഥിരം രസതാരങ്ങളായ തങ്കച്ചൻ വിതുര, അനു, ഡയാന എന്നിവരാണ് സുനിൽ വേഷമിട്ട ഹിറ്റ് ചിത്രമായ ‘ആമേൻ’ അവതരിപ്പിച്ചത്. ഫഹദിന്റെ സോളമൻ എന്ന കഥാപാത്രമായി തങ്കച്ചൻ എത്തിയപ്പോൾ ശോശന്നയാകാൻ ഡയാനയും അണുവും മത്സരിക്കുകയാണ്. മൂവരും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളാണ് ശ്രദ്ധേയമാകുന്നത്.

Read also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!

മുൻപും അനുവും തങ്കച്ചനും തമ്മിലുള്ള രസകരവുമായ എപ്പിസോഡുകൾ ശ്രദ്ധേയമായി മാറിയിരുന്നു. പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- thankachan amen movie skit