എഴുപതാം വയസിൽ ലോട്ടറിയടിച്ചു; ഈ മുത്തശ്ശിക്ക് ഇനി 30 വർഷത്തേക്ക് എല്ലാ മാസവും 10 ലക്ഷം രൂപ ലഭിക്കും!

September 12, 2023

സ്വപ്‌നം കാണാൻ പോലും കഴിയാത്ത ഒരു തുക ലോട്ടറിയടിച്ചാൽ എന്ത് ചെയ്യും. എന്ത് ചെയ്യാതിരിക്കും എന്നാവും മിക്കവരുടെയും മറുചോദ്യം. എന്നാൽ, എഴുപതാം വയസിൽ അസാധ്യമായ രീതിയിൽ ലോട്ടറി അടിച്ചാൽ ആരായാലും ഒന്ന് കുഴയും.. അതും വളരെയധികം പണമാണ് ലഭിക്കുന്നതെങ്കിലോ? അങ്ങനെയൊരു ലോട്ടറി നറുക്കെടുപ്പിൽ വിജയം നേടിയിരിക്കുകയാണ് യുകെ യിൽ ഉള്ള എഴുപതുകാരി.

ഇംഗ്ലണ്ടിലെ ഡോർക്കിംഗിൽ നിന്നുള്ള എഴുപതുകാരിയായ ഡോറിസ് സ്റ്റാൻബ്രിഡ്ജിന് അടുത്ത 30 വർഷത്തേക്ക് എല്ലാ മാസവും 10,000 പൗണ്ട് (ഏകദേശം 10.37 ലക്ഷം രൂപ) ലഭിക്കും. . ഈ വിജയം തനിക്ക് ജീവിതത്തിന് ഒരു പുതിയ പ്രതീക്ഷ നൽകുകയും 100 വയസ്സ് വരെ ജീവിക്കാൻ പ്രചോദനം നൽകുകയും ചെയ്തുവെന്ന് അവർ പറയുന്നു.

തന്റെ എഴുപതാം ജന്മദിനത്തിൽ, സ്റ്റാൻബ്രിഡ്ജ് തന്റെ വീട്ടിൽ പണംകൊണ്ടുവരുന്ന ചിലന്തികൾ എന്ന് വിശ്വസിക്കപ്പെടുന്നവയെ കണ്ടതിന് ശേഷം ഒരു ലോട്ടറി ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചു. ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് അവിടെയുള്ളവർ വിശ്വസിക്കപ്പെടുന്നു. ഈ തീരുമാനം അവരുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുമെന്ന് അറിയാതെയാണ് അവർ നാഷണൽ ലോട്ടറി ആപ്പ് വഴി ഒരു സെറ്റ് ഫോർ ലൈഫ് ടിക്കറ്റ് വാങ്ങിയത്.

പിന്നീട് ഡോറിസ് സ്റ്റാൻബ്രിഡ്ജിന് നാഷണൽ ലോട്ടറിയിൽ നിന്ന് ഒരു ഇമെയിൽ ലഭിച്ചു. തുടക്കത്തിൽ, ഡോറിസ് 10 പൗണ്ടിന്റെ ചെറിയ സമ്മാനം നേടിയതായാണ് കരുതിയത്. എന്നാൽ, അവർക്ക് 30 വര്ഷം പ്രതിമാസം 10,000 പൗണ്ട് നേടുന്ന ലോട്ടറി നറുക്കെടുപ്പിൽ വിജയിയാണ് എന്ന ഇമെയിൽ എത്തി. വിശ്വസിക്കാനുകുന്നില്ലായിരുന്നു അവർക്ക്.

Read Also: സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ദ്രുതപ്രതികരണ സംവിധാനവുമായി കേരളാ പോലീസ്; ‘അപരാജിത ഓൺ ലൈൻ’

ഒടുവിൽ അവിശ്വസനീയമായ ഭാഗ്യം സ്വീകരിക്കുന്നതിന് മുമ്പ് അവർ മരുമകനിൽ നിന്ന് അഭിപ്രായം തേടി. ദേശീയ ലോട്ടറിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം അടുത്ത ദിവസം രാവിലെ എത്തി, ലോട്ടറി വിജയി എന്ന പദവി ഉറപ്പിച്ചു.

Story highlights- UK woman will receive Rs 10 lakh per month for 30 years