ഓട്ടോറിക്ഷയുടെ ഉള്ളിൽ മിനി ഗാർഡൻ ഒരുക്കി ഡ്രൈവർ; കൗതുക കാഴ്ച
സർഗാത്മകതയെ പ്രകൃതിയുമായി ഇണക്കി ഒരുക്കിയാൽ എന്തായിരിക്കും ഫലം? മനോഹരവും ഫലപ്രദവുമായ കാഴ്ചകളും അനുഭവങ്ങളും ലഭിക്കും എന്നതാണ് ഉത്തരം. അത്തരത്തിലൊരു കാഴ്ചയാണ് ഇന്ത്യയിൽ നിന്നും ലോകശ്രദ്ധനേടുന്നത്. ഒരു ഡ്രൈവർ ഓട്ടോറിക്ഷയുടെ ഉൾവശം ആകർഷകമായ ഒരു മിനി ഗാർഡനാക്കി മാറ്റിയതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഓൺലൈനിൽ പെട്ടെന്ന് ശ്രദ്ധ നേടിയ ഇൻസ്റ്റാഗ്രാം വിഡിയോ, ഉപയോഗപ്രദമായ വാഹനത്തെ മൊബൈൽ ഗാർഡനാക്കി മാറ്റുന്നതിൽ ഡ്രൈവറുടെ മിടുക്ക് കാണിക്കുന്നു.
ഓട്ടോറിക്ഷയുടെ പരിമിതമായ ഇടത്തിനുള്ളിൽ പച്ചപ്പ് നട്ടുവളർത്താനുള്ള ചെന്നൈ ഓട്ടോ ഡ്രൈവറുടെ ആത്മസമർപ്പണം കൗതുകകരമായ കാഴ്ചയാണ്. യാത്രക്കാർക്ക് ഉന്മേഷദായകമായ അന്തരീക്ഷം സൃഷ്ടിക്കാൻ സമൃദ്ധമായ ചെടികളും പൂക്കളും ശ്രദ്ധാപൂർവ്വം ക്രമീകരിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ, തന്റെ വാഹനത്തിന് സൗന്ദര്യം പകരാനുള്ള ഡ്രൈവറുടെ പ്രതിബദ്ധതകാണിക്കുന്നു. “ഞാൻ ഈ ഓട്ടോയിൽ പോയിട്ടുണ്ട്! അയാൾ ശരിക്കും എളിമയുള്ള വ്യക്തിയാണ്, കൂടാതെ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കാൻ രണ്ട് ഹാൻഡിലുമുണ്ട്, ”ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കമന്റ്റ് ചെയ്യുന്നു. “അതൊരു ട്രാവലിംഗ് പാർക്കാണ്! കൊള്ളാം,” മറ്റൊരാൾ കമന്റ്റ് ചെയ്തിരിക്കുന്നു.
read Also: പത്താം ക്ലാസ് പാസായി 38 വർഷത്തിന് ശേഷം പിയുസി പരീക്ഷ എഴുതി ബെംഗളൂരു ഓട്ടോ ഡ്രൈവർ!
മുൻപ്,ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയ വാർത്തയാണ് മുംബൈയിലെ യാത്രക്കാർക്കായി ദാഹജലം ഒരുക്കിയ ഓട്ടോ ഡ്രൈവറുടേത്. അതുപോലെ ഒരാൾ തന്റെ റിക്ഷയുടെ മുകളിൽ പുല്ല് നട്ടുപിടിപ്പിക്കുകയും ചൂടിനെ തോൽപ്പിക്കാൻ കുറച്ച് ചെടിച്ചട്ടികൾ ഉപയോഗിച്ച് പുതിയ രൂപം നൽകുകയും ചെയ്തത് ശ്രദ്ധേയമായിരുന്നു. പരിമിതികൾക്കിടയിലും അദ്ദേഹത്തിന്റെ ആശയവും അത് പ്രാവർത്തികമാക്കിയതിനുള്ള കൈയടികളും ഉയരുകയാണ്. മുകളിൽ പച്ചവിരിച്ചും ഇരു വശങ്ങളിലും തണുപ്പ് പകരുന്ന ചെടികൾ ഒരുക്കിയുമാണ് അദ്ദേഹം റിക്ഷ അലങ്കരിച്ചിരിക്കുന്നത്. എന്തായാലൂം പരിമിതമായ അറിവുകൾക്കിടയിൽ നിന്ന് നൂതനമായ കണ്ടുപിടിത്തങ്ങൾ നടത്തുന്ന ഇന്ത്യൻ ജനത എന്നും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മുമ്പ്, തെലങ്കാനയിലെ ഒരാൾ പ്രവർത്തിക്കാൻ വൈദ്യുതി ആവശ്യമില്ലാത്ത തടികൊണ്ടുള്ള ട്രെഡ്മിൽ നിർമിച്ചത് ശ്രദ്ധനേടിയിരുന്നു.
Story highlights- Video of Chennai auto driver’s mini garden goes viral