‘ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി,അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു’-വിജയ് ആന്‍റണി

September 22, 2023

തമിഴ് സംഗീതസംവിധായകനും നടനുമായ വിജയ് ആന്റണിയുടെ മകൾ സെപ്റ്റംബർ 19 നായിരുന്നു ആത്‍മഹത്യ ചെയ്തത്. തന്റെ പതിനാറുകാരിയായ മകൾ മീരയുടെ മരണശേഷം തന്റെ ആദ്യ പ്രസ്താവന പങ്കുവെച്ചിരിക്കുകയാണ് വിജയ് ആന്റണി. സെപ്തംബർ 19 ന് പുലർച്ചെയാണ് മകൾ ആത്മഹത്യ ചെയ്തത്. ശവസംസ്കാരത്തിന് ശേഷം, വിജയ് ആന്റണി തന്റെ പ്രിയപ്പെട്ട മകളെ കുറിച്ച്ഒരു ഹൃദയസ്പർശിയായ പോസ്റ്റ് പങ്കിട്ടു. തന്റെ മകൾ നഷ്ടമായപ്പോൾ തനിക്ക് സ്വയം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘‘എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകൾ മീര. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു”.

Read also: മാസങ്ങൾ നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയ കുഞ്ഞനിയനെ കണ്ട സഹോദരങ്ങൾ- വൈകാരികമായ കാഴ്ച

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ മീര (16) ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മകളെ കണ്ടെത്തിയത്. പതിവ് പോലെ ഉറങ്ങാന്‍ മുറിയിലേക്ക് പോവുകയായിരുന്നു. പുലര്‍ച്ചെ ശബ്ദം കേട്ട് മുറിയിലെത്തിയ വിജയ് ആണ് മീരയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബുധനാഴ്ച്ച ചെന്നൈയിൽ വെച്ചായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

Story highlights- vijay antony about her daughter