ഖുഷി വൻവിജയം; 100 കുടുംബങ്ങൾക്കായി ഒരുകോടി പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

September 5, 2023

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിച്ചഭിനയിച്ച ഖുഷി സെപ്റ്റംബർ 1 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും പ്രേക്ഷകരിൽ നിന്ന് സൂപ്പർ ഹിറ്റ് പ്രതികരണം നേടുകയും ചെയ്തിരുന്നു. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ സംവിധായകൻ ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്തത്.

വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണറായി മാറിയ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച സ്‌കോർ നേടുകയാണ്. നിർമ്മാതാക്കൾ ഗംഭീരമായ വിജയാഘോഷം സംഘടിപ്പിച്ചപ്പോൾ വിജയ് ദേവരകൊണ്ട ഒരു സർപ്രൈസ് ഒളിപ്പിച്ചിരുന്നു. വിജയം ആരാധകരുമായി പങ്കിടാൻ എപ്പോഴും ചിന്തിക്കുന്ന വിജയ് ദേവരകൊണ്ട, കുടുംബങ്ങൾക്കായി ഒരു പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു.

100 കുടുംബങ്ങൾക്ക് ഒരു കോടി രൂപ നൽകി തന്റെ സന്തോഷം പങ്കിടാൻ പോകുകയാണെന്ന് താരം അറിയിച്ചു. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു നായകൻ പ്രതിഫലത്തിന്റെ ഒരു ഭാഗം പ്രേക്ഷകർക്കായി പങ്കിടുകയാണ്. പാവപ്പെട്ട കുടുംബങ്ങൾ #SpreadingKushi എന്ന പേരിൽ തുക സ്വീകരിക്കും.

Read Also: ചുവരുകളും കട്ടിലും മേശയുമെല്ലാം നിർമിച്ചിരിക്കുന്നത് പുസ്തകങ്ങളാൽ; ഇത് പുസ്തക വീട്

“അതിനാൽ, എന്റെ പ്രതിഫലത്തിൽ നിന്നും ഖുഷിയുടെ സമ്പാദ്യത്തിൽ നിന്നും ഒരു കോടി രൂപ ഞാൻ എന്റെ സന്തോഷം നിങ്ങളുമായി പങ്കിടാൻ നൽകുന്നു. ഉടൻ തന്നെ ഞാൻ നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോ കുടുംബത്തിനും ഒരു ലക്ഷം രൂപയുടെ ചെക്ക് നൽകും. . ഞാൻ എന്റെ സോഷ്യൽ മീഡിയയിൽ “ഖുഷി പടർത്തുന്ന” ഫോം ഇടും. ഞാൻ നൽകുന്ന പണം വാടകയ്ക്കും ഫീസിനും നിങ്ങളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്, വിജയ് ദേവരകൊണ്ട പറയുന്നു.

Story highlights- Vijay Deverakonda to Donate Part of Kushi Remuneration