അവാർഡ് തിളക്കത്തിൽ മേക്കോവറുമായി വിൻസി അലോഷ്യസ്

September 15, 2023

ഏത് ടൈപ്പ് വേഷവും തന്റെ കൈകളിൽ ഭദ്രമായിരിക്കുമെന്ന് തെളിയിക്കുകയാണ് വിൻസി അലോഷ്യസ്. ‘രേഖ’ എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും നടി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ, അവർഡ് തിളക്കത്തിൽ നിൽക്കുമ്പോൾ പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ് വിൻസി. കൂടുതൽ മെലിഞ്ഞ് മുടിയിലും പരീക്ഷണവുമായി എത്തിയിരിക്കുകയാണ് വിൻസി.

 പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അഭിനയ രംഗത്ത് എത്തിയത്. തുടർന്ന് സിനിമയിലേക്ക് എത്തുകയായിരുന്നു. വികൃതി,ഭീമന്റെ വഴി, കനകം കാമിനി കലഹം, സോളമന്റെ തേനീച്ചകൾ , വൈറ്റ് ആൾട്ടോ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടി. ഒന്നിനൊന്ന് വ്യത്യസ്തമായിട്ടാണ് വിൻസി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അതേസമയം, രേഖയിലെ വിൻസിയുടെ അഭിനയം വളരെയധികം അഭിനന്ദനങ്ങൾ നേടിയിരുന്നു. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന ‘രേഖ’ പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമയാണ്.

Read Also: വഴിനീളെ കരകവിഞ്ഞ് ഒഴുകി വീഞ്ഞിന്റെ പുഴ- അപകടം വരുത്തിയ വിന; വൈറൽ വിഡിയോ

പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.

Story highlights- vincy aloshious makeover