“ഒരാഴ്ച കൊണ്ട് വിറ്റുപോയത് ഒരു ലക്ഷം കോപ്പി”; വിപണിയില്‍ ബെസ്റ്റ് സെല്ലറായി ഇലോണ്‍ മസ്കിന്റെ ജീവചരിത്രം!!
ടെസ്ല, സ്പേസ് എക്സ്, എക്സ് തുടങ്ങിയ കമ്പനികളുടെ ഉടമയും ശതകോടീശ്വരനുമാണ് ഇലോൺ മസ്ക്. ചൊവ്വയെ കോളനിവൽക്കരിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. വികസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സാങ്കേതിക വിദ്യയുടെ വികസനത്തെ കുറിച്ചുള്ള ആശയങ്ങളിലൂടെയും മസ്ക് എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. കൂടാതെ ടെക് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളുമാണ് മസ്ക്.
ഇപ്പോൾ മസ്കിന്റെ ജീവചരിത്രമാണ് സോഷ്യൽമീഡിയയിൽ ചർച്ചാവിഷയം. ഒരാഴ്ച കൊണ്ട് ഒരു ലക്ഷത്തിനടുത്ത് കോപ്പി വിറ്റ് വിപണിയിൽ ബെസ്റ്റ് സെല്ലറായിരിക്കുകയാണ്. പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വാൾട്ടർ ഐസക്സൺ ആണ് മസ്കിന്റെ ജീവചരിത്രം എഴുതിയിരിക്കുന്നത്. സെപ്തംബര്‍ 16 വരെ 92,560 കോപ്പികളാണ് വിറ്റതെന്ന് ബുക്ക് ട്രാക്കിംഗ് പ്ലാറ്റ്ഫോമായ സിർക്കാന ബുക്ക്സ്കാൻ സമാഹരിച്ച ഡാറ്റയെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഴ്ചയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റുപോകുന്ന രണ്ടാമത്തെ പുസ്തകമാണ് മസ്കിന്റെ ജീവചരിത്രം. 2011 ല്‍ ഐസക്സണ്‍ തന്നെ രചന നിര്‍വഹിച്ച സ്റ്റീവ് ജോബ്സിന്റെ ജീവചരിത്രം ആദ്യ ആഴ്ചയില്‍ ഏകദേശം 3,83,000 കോപ്പികളാണ് വിറ്റുപോയിരുന്നു. ടൈം മാഗസിന്റെ മുൻ എഡിറ്റർ-ഇൻ-ചീഫായ ഐസ്കസണ് കോഡ് ബ്രേക്കർ, ലിയോനാർഡോ ഡാവിഞ്ചി, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ഐൻസ്റ്റൈൻ എന്നിവരുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്.
Read also: ആപ്പിലാക്കുന്ന ലോൺ ആപ്പുകൾ; അറിഞ്ഞിരിക്കണം ഈ കെണി
അദ്ദേഹത്തിന്റെ കുട്ടികാലത്തെ കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹം, കുട്ടികൾ ഇവയെ കുറിച്ചും ജീവചരിത്രത്തില്‍ പറയുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഒരു സാധാരണ ബാലനിൽ നിന്ന് ഇന്നത്തെ കോടീശ്വരനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിലൂടെയാണ് പുസ്തകം നമ്മെ കൊണ്ടുപോകുന്നത്. കൗമാരപ്രായത്തിൽ മസ്ക് എത്രത്തോളം വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും അവനെ ഇന്നത്തെ എഞ്ചിനീയറാക്കിയത് എന്താണെന്നും പുസ്തകത്തിൽ പറയുന്നു.
പുസ്തകത്തിൽ പറയുന്നതനുസരിച്ച് അവസരം കിട്ടുമ്പോഴെല്ലാം മസ്ക് വായിക്കുമായിരുന്നു. അച്ഛന്റെ ഓഫീസിലെ എൻസൈക്ലോപീഡിയകളായാലും സൂപ്പർഹീറോ പുസ്തകങ്ങളായാലും മസ്ക് വായിക്കും. വായിച്ച പുസ്തകങ്ങളിൽ നിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടിരുന്നു. അങ്ങനെ പിതാവിന്റെ ഓഫീസിൽ നിന്ന് വായിച്ച ഒരു പുസ്തകം ഭാവിയിൽ നടക്കാനിരിക്കുന്ന കണ്ടുപിടുത്തങ്ങളെ കുറിച്ച് വിവരിക്കുന്നതായിരുന്നു.
ഇലോൺ ആ പുസ്തകം വീണ്ടും വീണ്ടും വായിക്കുമായിരുന്നു. ഈ പുസ്തകത്തിൽ അയോൺ ത്രസ്റ്റർ ഉപയോഗിച്ച് ചലിപ്പിക്കുന്ന ഒരു റോക്കറ്റിനെ കുറിച്ച് ഒരു ആശയം ഉണ്ടായിരുന്നു, ത്രസ്റ്റിനായി വാതകത്തെക്കാൾ കണികകൾ ഉപയോഗിക്കുന്നു. ഈ പുസ്തകമാണ് തന്നെ മറ്റ് ഗ്രഹങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ച് ആദ്യം ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് മസ്ക് ഐസക്സണിനോട് പറഞ്ഞു. ദി മൂൺ ഈസ് എ ഹാർഷ് മിസ്ട്രസ്, ഐസക് അസിമോവിന്റെ ഫൗണ്ടേഷൻ സീരീസ്, ദി ഹിച്ച്ഹൈക്കേഴ്സ് ഗൈഡ് ടു ദ ഗാലക്സി ഇവയായിരുന്നു.
Story Highlights: Walter Isaacson’s ‘Elon Musk’ Biography Hits Big in First Week